Athletics Top News

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ ടിന്റുവിന്റെ റെക്കോർഡ് തകർത്ത് രച്‌ന

November 7, 2019

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ ടിന്റുവിന്റെ റെക്കോർഡ് തകർത്ത് രച്‌ന

35മത് ദേശീയ ജൂനിയർ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ 800 മീറ്ററിൽ 2: 06.12 എന്ന ടിന്റു ലൂക്കയുടെ റെക്കോർഡ് തകർത്ത് ഹരിയാനയുടെ രചന. ടിന്റു ലൂക്ക 2008 ൽ മൈസൂരിൽ 2: 07.48 സമയത്തിലാണ് റെക്കോർഡിട്ടത്. അണ്ടർ 16 ലെ രണ്ട് പുതിയ ദേശീയ റെക്കോർഡുകളാണിവ.

ആൺകുട്ടികളുടെ 800 മീറ്ററിൽ 1: 55.70 എന്ന 28 വർഷം മുൻപുള്ള റെക്കോർഡിനെ ഹരിയാനയിലെ പർവേസ് ഖാൻ 1: 54.78 എന്ന സമയംകൊണ്ട് മറികടന്നു. 1990 ൽ മുസാഫർപൂരിൽ 14: 28.10 എന്ന കുമാരിയുടെ റെക്കോർഡ് ഉത്തരാഖണ്ഡിലെ പട്ടേൽ തകർത്തു.

Leave a comment