Foot Ball Top News Uncategorised

ഐഎസ്എല്‍: ഹൈദരാബാദ് എഫ്‌സി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ് സി ടീമുകളുടെ സ്റ്റാർട്ടിങ് ഇലവനെ പ്രഖ്യാപിച്ചു 

November 6, 2019

author:

ഐഎസ്എല്‍: ഹൈദരാബാദ് എഫ്‌സി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ് സി ടീമുകളുടെ സ്റ്റാർട്ടിങ് ഇലവനെ പ്രഖ്യാപിച്ചു 

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിന്റെ ആറാമത്തെ സീസണിലെ പതിനാറാം മത്സരത്തിൽ ഇന്ന് ഹൈദരാബാദ് എഫ്‌സി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും. രണ്ട് ടീമുകളുടെയും സ്റ്റാർട്ടിങ് ഇലവനെ പ്രഖ്യാപിച്ചു. ഹൈദരാബാദ് ടീമിൽ കമാൽ‌ജിത്, സ്റ്റാൻ‌കോവിക് എന്നിവർ ടീമിലുണ്ട്. ബോബോ, റാഫേല്‍ ഗോമസ്, ബാര്‍ണെസ് എന്നിവർ പുറത്താണ്. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിൽ സുഭാഷിഷ്, റീഗൻ, ഹീറിംഗ്സ്, കൊമോർസ്കി എന്നിവർ ഇന്ന് കളിക്കുന്നുണ്ട്.

ഹൈദരാബാദിന്റെ ഹോം ഗ്രൗണ്ടിൽ ഇന്ന് രാത്രി  7.30നാണ് മത്സരം നടക്കുക. രണ്ട് ടീമുകളും ഇന്ന് രണ്ടാം ജയത്തിനായിട്ടാകും ഇറങ്ങുക. നോർത്ത് ഈസ്റ്റ് ഈ സീസണിൽ ഇതുവരെ തോൽവി അറിഞ്ഞിട്ടില്ല. ഒരു ജയവും രണ്ട് സമനിലയുമാണ് അവർക്കുള്ളത്.

ഹൈദരാബാദ് എഫ്‌സി: കമാൽ‌ജിത് , ഗുർ‌ടെജ്, കിൽ‌ഗല്ലൺ, യാസിർ, സ്റ്റാൻ‌കോവിക്, പൂജാരി, രോഹിത്, സമ്പിംഗ്‌രാജ്, ഗാനി, ഹാൽഡർ, മാർ‌സെലോ.

നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്: സുഭാഷിഷ്, റീഗൻ, ഹീറിംഗ്സ്, കൊമോർസ്കി, ആർ പ്രധാൻ, ല്യൂഡോ, മിലാൻ, റിഡീം, കടം, ചാവേസ്, ഗ്യാൻ.

Leave a comment