Foot Ball Top News Uncategorised

ലോകകപ്പ് യോ​ഗ്യത: അടുത്ത രണ്ട് മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു 

November 6, 2019

author:

ലോകകപ്പ് യോ​ഗ്യത: അടുത്ത രണ്ട് മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു 

ഫിഫ ലോകകപ്പ് യോഗ്യത മത്സരത്തിലെ ഇന്ത്യയുടെ നാലും, അഞ്ചും മത്സരങ്ങൾക്കുള്ള ടീമിനെ പ്രഖ്യാപിച്ചു. അഫ്​ഗാനിസ്ഥാനും ഒമാനുമെതിരെ നടക്കുന്ന മത്സരത്തിനുള്ള ടീമിനെ ആണ് പ്രഖ്യാപിച്ചത്. മൂന്ന് മലയാളിക്കടക്കം 26 പേരടങ്ങുന്ന ടീമിനെ ആണ് പ്രഖ്യാപിച്ചത്. അനസ് എടത്തൊടിക, സഹല്‍ അബ്ദുള്‍ സമദ്, ആഷിഖ് കുരൂണിയന്‍ എന്നീ മലയാളികളാണ് ടീമിൽ ഇടം നേടിയത്. ​ഗോളി കമല്‍ജിത് സിങ്ങും മധ്യനിര താരം നിഖില്‍ ഖധമും ടീമിൽ നിന്ന് പുറത്തായി.

ഇന്ത്യയുടെ രണ്ട് മത്സരങ്ങളും എവേ മാച്ച് ആണ്. നവംബർ 14നും, 19നും  ആണ് ഇന്ത്യയുടെ മത്സരങ്ങൾ നടക്കുന്നത്. പതിനാലിന് അഫ്ഗാനിസ്ഥാനെയും, 19ന് ഒമാനേയും നേരിടും. ഇതുവരെ ഇന്ത്യക്ക് യോഗ്യത മത്സരത്തിൽ ജയിക്കാൻ കഴിഞ്ഞിട്ടില്ല.ആദ്യ മത്സരത്തിൽ ഒമാനോട് തോറ്റ ഇന്ത്യ രണ്ടാം മൽസരത്തിൽ ശക്തരായ ഖത്തറിനെ സമനിലയിൽ ഒതുക്കി, മൂന്നാം മത്സരത്തിൽ ബംഗ്ലാദേശിനോടും സമനില വഴങ്ങി.

ഇന്ത്യന്‍ ടീം:

ഗോള്‍ക്കീപ്പര്‍മാര്‍:ഗുര്‍പ്രീത് സിങ് സന്ധു,അമ്രീന്ദര്‍ സിങ്, ധീരജ് സിങ്

പ്രതിരോധം: പ്രീതം കോട്ടാല്‍, നിഷു കുമാര്‍, രാഹുല്‍ ബേക്കെ, അനസ്, ആദില്‍ ഖാന്‍,സുഭാശിഷ് ബോസ്, മന്ദര്‍റാവു ​ദേശീയി, നരേന്ദര്‍ ​ഗെഹ്ലോട്ട്, സര്‍താക് ​ഗോലൂയി.

മധ്യനിര: ഉദാന്ത സിങ്, ജാക്കിചന്ദ് സിങ്, സെയ്മിന്‍ലെന്‍ ഡം​ഗല്‍,റെയ്നിയര്‍ ഫെര്‍ണാണ്ടസ്, വിനീത് റായ്, സഹല്‍, ആഷിഖ്, പ്രണോയ് ഹാള്‍ഡര്‍, അനിരുദ് ഥാപാ, ബ്രണ്ടന്‍ ഫെര്‍ണാണ്ടസ്, ലാലിയന്‍സുല ചാങ്ത്.

മുന്നേറ്റനിര:സുനില്‍ ഛേത്രി, ഫാറൂഖ് ചൗധരി,മന്‍വീര്‍ സിങ്.

Leave a comment