Foot Ball Top News

ഐ.എസ്.എല്ലിൽ ഒക്ടോബറിലെ മികച്ച താരം ഡേവിഡ് വില്യംസ്

November 5, 2019

ഐ.എസ്.എല്ലിൽ ഒക്ടോബറിലെ മികച്ച താരം ഡേവിഡ് വില്യംസ്

ഐ.എസ്.എല്ലിൽ ഹീറോ ഓഫ് ദി മന്ത് ആയി കൊൽക്കത്തയുടെ സ്‌ട്രൈക്കർ ഡേവിഡ് വില്ലിയംസിനെ തിരഞ്ഞെടുത്തു.ആരാധകരുടെയും വിദഗ്ധരുടെ പാനലിന്റെയും വോട്ടിങ്ങിലൂടെയാണ് തിരഞ്ഞെടുപ്പ് നടന്നത്.കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി യുടെ ഭർതിലോമിയോ ഒഗ്‌ബഛെ, ജംഷധ്പുർ എഫ്.സി യുടെ സെർജിയോ കാസ്റ്റൽ, മുംബൈ സിറ്റി എഫ്. സി. യുടെ അമരീന്ദർ സിംഗ്, എഫ്.സി. ഗോവയുടെ ഫെറാൻ കോറോമിനാസ് എന്നിവരായിരുന്നു അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ട മറ്റ് താരങ്ങൾ.നവംബർ 1 ന് ആരംഭിച്ച വോട്ടെടുപ്പ് നവംബർ 3 നാണ് സമാപിച്ചത്.ആരാധകരും ഏഴു വിദഗ്ധരടങ്ങുന്ന പാനലാണ് വോട്ട് രേഖപ്പെടുത്തിയത്.

ഹീറോ ഓഫ് ദി മന്ത് വോട്ടെണ്ണൽ ഫോർമുല അനുസരിച്ച് 55.15% വോട്ടുകൾ നേടിയാണ് വില്ലിയംസ് വിജയിയായത്.ഏറ്റവും അധികം ആരാധകരുടെ വോട്ട് നേടിയത് ബ്ലാസ്റ്റേഴ്‌സ് നായകൻ ഒഗ്‌ബെഛെ ആയിരുന്നു പുറകിൽ രണ്ടാം സ്ഥാനത്തായിരുന്നു വില്ലിയംസ് എന്നാൽ ഏഴു വിദഗ്ധരും കൊൽക്കത്ത താരത്തിനു വോട്ട് രേഖപെടുത്തിയതോടെ വിജയം വില്ലിയംസ് സ്വന്തമാക്കുമാകയായിരുന്നു.ഒക്ടോബർ മാസം നടന്ന മൂന്നു മത്സരങ്ങളിൽ നിന്ന് വില്ലിയംസിന്റെ പേരിൽ മൂന്ന് ഗോളുകളും ഒരു അസിസ്റ്റുമാണുള്ളത്.

Leave a comment