തോൽവിയിലും മാതൃകയായി മഞ്ഞപ്പട
ഹൈദരാബാദ്: ഐ.എസ്.എൽ. ആറാം സീസണിൽ ആവേശകരമായ വിജയമുറപ്പിച്ച് ഹൈദരാബാദിൽ എത്തിയ ബ്ലാസ്റ്റേഴ്സിനെ ഞെട്ടിച്ചു കൊണ്ടായിരുന്നു ഹൈദരാബാദ് പരാജയപ്പെടുത്തിയത്.ഹൈദരാബാദിൽ ഞെട്ടിക്കുന്ന തോൽവി ക്കിടയിലും അഭിമാനം ആവുകയാണ് ഒരുകൂട്ടം മഞ്ഞപ്പട ബ്ലാസ്റ്റേഴ്സ് ആരാധകർ.നിരവധി ആരാധകരാണ് ഹൈദരാബാദിലെ ജിഎംസി സ്റ്റേഡിയത്തിൽ കളി കാണാനായി എത്തിയത്.മത്സരശേഷം ടീമിൻറെ അപ്രതീക്ഷിത തോൽവിയുടെ സങ്കടം കടിച്ചമർത്തി സ്റ്റേഡിയം വൃത്തിയാക്കിയാണ് ഒരുകൂട്ടം ബ്ലാസ്റ്റേഴ്സ് ആരാധകർ മാതൃകയായത്.ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ഈ പ്രവർത്തി എതിരാളികളുടെ കൈയ്യടി സ്വന്തമാക്കിയിരുന്നു.മത്സരത്തിന്റെ നിരാശ മറന്ന് ബ്ലാസ്റ്റേഴ്സ് ആരാധകർ സ്റ്റേഡിയം വൃത്തിയാക്കുന്നത് ഇതാദ്യ സംഭവമല്ല, കഴിഞ്ഞ സീസണിലും ഈ പ്രവർത്തിയിൽ ബ്ലാസ്റ്റേഴ്സ് ആരാധകർ മാതൃകയായി മാറിയിരുന്നു.






































