Foot Ball Top News Uncategorised

സംസ്ഥാന ജൂനിയര്‍ ഫുട്ബോൾ മലപ്പുറം ഫൈനലിൽ

November 4, 2019

author:

സംസ്ഥാന ജൂനിയര്‍ ഫുട്ബോൾ മലപ്പുറം ഫൈനലിൽ

മലപ്പുറം: മലപ്പുറത്ത് നടക്കുന്ന സംസ്ഥാന ജൂനിയര്‍ ഫുട്ബോള്‍ ടൂർണമെന്റിൽ മലപ്പുറം ഫൈനലിൽ പ്രവേശിച്ചു. ഇന്നലെ നടന്ന സെമിഫൈനൽ മത്സരത്തിൽ എറണാകുളത്തെ തോൽപ്പിച്ചതോടെയാണ് മലപ്പുറം  ഫൈനലിൽ എത്തിയത്. ഫൈനലിൽ അവർ തിരുവനന്തപുരത്തെ നേരിടും. ഇന്നലെ വൈകിട്ട് നടന്ന മൽസരത്തിൽ മറുപടിയില്ലാത്ത ഒരു ഗോളിനാണ് മലപ്പുറം എറണാകുളത്തെ തോൽപ്പിച്ചത്.

ശ്രീശോഭ് ആണ് മലപ്പുറത്തിന് വേണ്ടി ഗോൾ നേടിയത്. കൊല്ലത്തെ തോൽപ്പിച്ചാണ് എറണാകുളം സെമിയിൽ എത്തിയത്, എന്നാൽ സെമിയിൽ അവർക്ക് തിളങ്ങാൻ കഴിഞ്ഞില്ല. ഇന്ന് വൈകിട്ട് വൈകിട്ട് 3.30നാണ് ഫൈനൽ മൽസരം നടക്കുക. കോഴിക്കോടിനെ തോൽപ്പിച്ചാണ് തിരുവനന്തപുരം സെമിയിൽ എത്തിയത്.

Leave a comment