ഹോക്കിയിൽ ഒളിമ്ബിക് യോഗ്യത നേടി ഇന്ത്യൻ പുരുഷ ടീം
ഭുവനേശ്വര്‍: ഒളിമ്ബിക് യോഗ്യതാ റൗണ്ടില്‍ ഇന്ത്യയുടെ വനിതകൾക്ക് പിന്നാലെ പുരുഷൻമാരും യോഗ്യത നേടി. ഇന്നലെ നടന്ന മത്സരത്തിൽ റഷ്യയെ 7-1ന് തോൽപ്പിച്ചാണ് ഇന്ത്യ യോഗ്യത നേടിയത്. രണ്ട് റൗണ്ടിലും ഇന്ത്യ റഷ്യയെ അനായാസം തോൽപ്പിച്ചു. രണ്ട് റൗണ്ടിൽ നിന്ന് 11-3 എന്ന സ്കോറിനാണ് ഇന്ത്യ റഷ്യയെ തോൽപ്പിച്ചത്. രണ്ടാം മത്സരത്തിൽ ആകാശ്ദീപ്,രുപീന്ദര്‍ സിംഗ്, ലളിത് ഉപാദ്യ എന്നിവരാണ് ഇന്ത്യക്ക് വേണ്ടി ഗോളുകൾ നേടിയത്. ഇവരിൽ രുപീന്ദര്‍ സിങ്ങും, ആകാശ്ദീപും ഇരട്ട ഗോളുകൾ നേടി.
രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് ഇന്ത്യ ആദ്യ പാദത്തിൽ വിജയിച്ചത്. . മന്ദീപ് സിങ്,മന്‍പ്രീത്സിങ് , എസ്.വി. സുനിൽ എന്നിവരാണ് ഇന്ത്യക്ക് വേണ്ടി ഗോളുകൾ നേടിയത്. മന്ദീപ് സിങ് രണ്ട് ഗോളുകൾ നേടി. ലോക റാങ്കിങ്ങിൽ ഇരുപത്തിരണ്ടാം സ്ഥാനത്തുള്ള റഷ്യയെ രണ്ടാം റൗണ്ടിൽ ഇന്ത്യ അനായാസം തോൽപ്പിച്ചു. ഇന്ത്യയുടെ 20-ാമത്തെ ഒളിമ്ബിക്‌സ് ആണ് ടോക്കിയോയിൽ നടക്കുന്നത്.






































