Cricket Top News Uncategorised

ഇംഗ്ലണ്ട് ന്യൂസിലൻഡ് രണ്ടാം ടി20 ഇന്ന്

November 3, 2019

author:

ഇംഗ്ലണ്ട് ന്യൂസിലൻഡ് രണ്ടാം ടി20 ഇന്ന്

ന്യൂസിലൻഡ് ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് നടക്കും. രണ്ടാം ടി20 മൽസരം ഇന്ന് രാവിലെ 6:30ന് ആരംഭിക്കും. ലോകകപ്പ് മത്സരങ്ങൾക്ക് ശേഷം ഇരു ടീമുകളും ആദ്യമായി നേർക്കുനേർ വരുന്ന പര്യടനമാണിത്. നവംബർ ഒന്നിന് നടന്ന ആദ്യ ടി20യിൽ ഇംഗ്ലണ്ട് ഏഴ് വിക്കറ്റിന് ന്യൂസിലൻഡിനെ തോൽപ്പിച്ചിരുന്നു. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് ഉയർത്തിയ 153 റൺസ് 18.3 ഓവര്‍ ഇംഗ്ലണ്ട് മറികടക്കുകയായിരുന്നു.

സ്വന്തം മണ്ണിൽ ആദ്യ മത്സരം തൊട്ട് ന്യൂസിലൻഡ് രണ്ടാം മത്സരത്തിൽ വിജയം മാത്രം മുന്നിൽ കണ്ടാകും ഇറങ്ങുക. നവംബർ ഒന്ന് മുതൽ ഡിസംബർ മൂന്ന് വരെയാണ് മൽസരങ്ങൾ.  അഞ്ച് ടി20 മത്സരങ്ങൾ ആണ് പരമ്പരയിൽ ഉള്ളത്.

Leave a comment