ഇന്ത്യയുടെ വനിത ഹോക്കി ടീം ടോക്കിയോ ഒളിമ്ബിക്സിന് യോഗ്യത നേടി
ഭുവനേശ്വര്‍: വനിത ഒളിമ്ബിക്സ് യോഗ്യത മത്സരത്തില്‍ ഇന്ത്യക്ക് നേട്ടം. അടുത്ത വർഷം നടക്കുന്ന ടോക്കിയോ ഒളിമ്ബിക്സിൽ ഇന്ത്യൻ വനിതകൾ യോഗ്യത നേടി. ഇന്ത്യൻ ടീം യുഎസ്എയെ 6-5 ന്റെ സ്കോറിൽ തോൽപ്പിച്ചാണ് യോഗ്യത നേടിയത്. ഇന്ത്യൻ ടീം ഒന്നാം പാദത്തിൽ യുഎസ്എയെ 5-1ന് തോൽപ്പിച്ചിരുന്നു. രണ്ടാം പടത്തിൽ ഇന്ത്യ തോറ്റെങ്കിലും ഇന്ന് അണ്ടന്ന മത്സരത്തിൽ ഇന്ത്യ ഒരു ഗോൾ നേടിയിരുന്നു. ഇതിൻറെ ബലത്തിലാണ് ഇന്ത്യ യോഗ്യത നേടിയത്.
ഇന്ന് നടന്ന മത്സരത്തിൽ 1-4ന് ഇന്ത്യ പരാജയപ്പെട്ടെങ്കിലും രണ്ട് കളികളിൽ നിന്ന് ഇന്ത്യ ആറ് ഗോളുകൾ നേടിയപ്പോൾ യുഎസ്എ അഞ്ച് ഗോളുകൾ ആണ് നേടിയത്. ഇതിൻറെ അടിസ്ഥാനത്തിലാണ് ഇന്ത്യ വിജയിച്ചത്. രണ്ടാം പാദ മത്സരത്തിൽ ഇന്ത്യക്ക് വേണ്ടി റാണി രാംപാൽ ആണ് വിജയ ഗോൾ നേടിയത്. ഇന്ന് യുഎസ്എ തകർപ്പൻ പ്രകടനമാണ് നടത്തിയത്. ഇത് മൂന്നാം തവണയാണ് ഇന്ത്യന്‍ ടീം ഒളിമ്ബിക്സ് യോഗ്യത നേടുന്നത്.






































