Foot Ball Top News

പ്രീമിയർ ലീഗ് : ആർസെനൽ ഇന്ന് വോൾവ്‌സിനെതിരെ

November 2, 2019

author:

പ്രീമിയർ ലീഗ് : ആർസെനൽ ഇന്ന് വോൾവ്‌സിനെതിരെ

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ടോപ് 4ലേക്ക് തിരിച്ചെത്താൻ ആർസെനൽ ഇന്ന് വോൾവ്‌സിനെ നേരിടും. ഗണ്ണേഴ്സിന്റെ ഹോം ഗ്രൗണ്ടായ എമിരേറ്റ്സ് സ്റ്റേഡിയത്തിൽ വൈകിട്ട് 8.30നാണു മത്സരം. ആദ്യ റൗണ്ടുകളിൽ ടോപ് 3യിൽ തുടർന്ന ആർസെനൽ കഴിഞ്ഞ രണ്ടു കളികളിൽ അപ്രതീക്ഷിത തോൽവിയും സമനിലയും വഴങ്ങി 10മത്സരത്തിൽ നിന്നു 20പോയിന്റുമായി നാലാമതുള്ള ചെൽസിയെക്കാൾ 4പോയിന്റ് പിറകിലാണ് നിലവിൽ. അതിനാൽ സ്വന്തം തട്ടകത്തിൽ നടക്കുന്ന മത്സരം ഏതു വിധേനയും ജയിക്കാനായിരിക്കും ലണ്ടൻ ടീമിന്റെ ശ്രമം.

നൂനോ എസ്പാറാന്റോ പരിശീലിപ്പിക്കുന്ന വൂൾവ്സ് അട്ടിമറി വീരന്മാരാണ്. സീസണിൽ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയെ എത്തിഹാദിൽ 2-0നു അട്ടിമറിച്ച ടീം തങ്ങളുടേതായ ദിനത്തിൽ ഏത് വമ്പനെയും വീഴ്ത്താൻ കെല്പുള്ളവരാണെന്നു പലവട്ടം തെളിയിച്ചിട്ടുള്ളതാണ്. എങ്കിലും ദുർബലരായ എതിരാളികൾക്കെതിരെ ഇനിയുമൊരു തോൽവി എമേരിയുടെ പുറത്താകലിനു പോലും വഴിവച്ചേക്കുമെന്ന അഭ്യൂഹങ്ങൾക്കിടയിൽ ജീവന്മരണ പോരാട്ടമെന്ന കണക്കെ ഗണ്ണേഴ്‌സ്‌ ഈ മത്സരത്തെ സമീപിക്കുമ്പോൾ ഇന്ന് മുൻതൂക്കം ആർസെനലിനു തന്നെയാണ്.

ഓസിൽ ഇന്ന് സ്റ്റാർട്ടിങ് തിരിച്ചെത്തിയേക്കും.കഴിഞ്ഞ 6ലീഗ് മത്സരങ്ങളിൽ പുറത്തിരിക്കേണ്ടിവന്ന താരം കഴഞ്ഞ കരബാവോ കപ്പ്‌ മത്സരത്തിൽ ലിവര്പൂളിനെതിരെ മിന്നും പ്രകടനമാണ് കാഴ്ച വെച്ചത്. ഓസിൽ ഇന്ന് കളിച്ചേക്കും എന്ന സൂചനയാണ് കോച്ച് എമേറി ഇന്നലെ നൽകിയത്. ഇതോടെ ആരാധകർ ഏറെ നാളായി കാത്തിരുന്ന, സീസണിൽ ആദ്യമായി പെപെ -അബാമേയാങ് -ലകാസെറ്റ് എന്നിവർക്കൊപ്പം ഓസിലും അണിനിരക്കാനുള്ള സാധ്യതയാണ് തെളിയുന്നത്.

Leave a comment