ഒളിമ്ബിക് യോഗ്യതാ റൗണ്ടില്‍ ഇന്ത്യയുടെ പുരുഷ ടീമിന് ജയം
ഭുവനേശ്വര്‍: ഒളിമ്ബിക് യോഗ്യതാ റൗണ്ടില്‍ ഇന്ത്യയുടെ പുരുഷ ടീമിനും ജയം. ഇന്നലെ നടന്ന മത്സരത്തിൽ അവർ റഷ്യയെ ആണ് തോൽപ്പിച്ചത്. വനിത ടീമും ഇന്നലെ വിജയിച്ചിരുന്നു.രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് ഇന്ത്യ തോൽപ്പിച്ചത്. മന്ദീപ് സിങ്,മന്‍പ്രീത്സിങ് , എസ്.വി. സുനിൽ എന്നിവരാണ് ഇന്ത്യക്ക് വേണ്ടി ഗോളുകൾ നേടിയത്. മന്ദീപ് സിങ് രണ്ട് ഗോളുകൾ നേടി. ലോക റാങ്കിങ്ങിൽ ഇരുപത്തിരണ്ടാം സ്ഥാനത്തുള്ള റഷ്യ ഇന്ത്യക്കെതിരെ മികച്ച പ്രകടനമാണ് നടത്തിയത്.
മത്സരം തുടങ്ങി അഞ്ചാം മിനിറ്റിൽ ഇന്ത്യ ആദ്യ ഗോൾ നേടി. എന്നാൽ പതിനേഴാം മിനിറ്റിൽ റഷ്യ മറുപടി ഗോൾ നൽകി സ്കോർ സമനിലയിൽ എത്തിച്ചു. ഏഴ് മിനിറ്റിനുള്ളിൽ ഇന്ത്യ രണ്ടാം ഗോൾ നേടി വീണ്ടും ലീഡ് ഉയർത്തി. ആദ്യ പകുതി 2-1 എന്ന നിലയിൽ അവസാനിച്ചു. രണ്ടാം പകുതിയിൽ ഇന്ത്യ മികച്ച പ്രകടനമാണ് നടത്തിയത്. 48,53 എന്നീ മിനിറ്റുകളിൽ ഇന്ത്യ ബാക്കി രണ്ട് ഗോളുകൾ കൂടി നേടി. സെമെൻ മാറ്റ്കോവ്സ്കിയുടെ പെനാൽറ്റി കോർണർ പരിവർത്തനത്തിലൂടെ റഷ്യ നിർണായക രണ്ടാം ഗോൾ നേടി.






































