Hockey Top News

ഒളിമ്ബിക്സ് യോഗ്യത മത്സരത്തില്‍ ഇന്ത്യൻ വനിതകൾക്ക് ജയം

November 1, 2019

author:

ഒളിമ്ബിക്സ് യോഗ്യത മത്സരത്തില്‍ ഇന്ത്യൻ വനിതകൾക്ക് ജയം

ഭുവനേശ്വര്‍: വനിത ഒളിമ്ബിക്സ് യോഗ്യത മത്സരത്തില്‍ ഇന്ത്യക്ക് ജയം.  ഇന്ന് നടന്ന ഇന്ത്യ  അമേരിക്ക മത്സരത്തിൽ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് ഇന്ത്യ വിജയിച്ചത്. ഇന്ന് കലിംഗ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ തകർപ്പൻ പ്രകടനമാണ് ഇന്ത്യ നടത്തിയത്. മത്സരത്തിൽ മുഴുവൻ സമയവും ആധിപത്യം ഇന്ത്യക്കായിരുന്നു. മത്സരത്തിൽ 11 മിനിറ്റിനുള്ളിൽ ഇന്ത്യ നാല് ഗോളുകൾ നേടി.

29-ാം മിനിറ്റില്‍ ആണ് ഇന്ത്യ ആദ്യ ഗോൾ നേടിയത്. ലിലിമ മിന്‍സ് ആണ് ആദ്യ ഗോൾ നേടിയത്.  എറിൻ മാറ്റ്സൺ ആണ് അമേരിക്കയ്ക്ക് വേണ്ടി ഗോൾ നേടിയത്. ഷാര്‍മിള, ഗുര്‍ജീത്,നവ്നീത് എന്നിവരാണ് ഇന്ത്യക്ക് വേണ്ടി ഗോളുകൾ നേടിയത്. ഗുര്‍ജീത് ഇന്ത്യക്ക് വേണ്ടി രണ്ട് ഗോളുകൾ നേടി. ഒൻപതാം റാങ്കിലുള്ള ഇന്ത്യൻ വനിതാ ടീം കഴിഞ്ഞ പത്ത് ഏറ്റുമുട്ടലുകളിൽ ഒരു തവണ മാത്രമാണ് യുഎസ്എയെ തോൽപ്പിച്ചത്. ഇന്ത്യ, യുഎസ്എ, കാനഡ എന്നിവ ഉൾപ്പെടുന്ന ത്രിരാഷ്ട്ര പരമ്പരയിൽ 2016 ജൂലൈയിലാണ് ഇന്ത്യ വിജയം നേടിയത്.

Leave a comment