Foot Ball Top News

കരബാവോ കപ്പ്‌ : ഇന്ന് ആർസെനാൽ -ലിവർപൂൾ പോരാട്ടം, ഓസിൽ കളിച്ചേക്കും

October 30, 2019

author:

കരബാവോ കപ്പ്‌ : ഇന്ന് ആർസെനാൽ -ലിവർപൂൾ പോരാട്ടം, ഓസിൽ കളിച്ചേക്കും

ആൻഫീൽഡിൽ ഇന്ന് സീസണിലെ രണ്ടാം ആർസെനൽ-ലിവർപൂൾ പോരാട്ടം. ഇത്തവണ കരബാവോ കപ്പിന്റെ നാലാം റൗണ്ട് മത്സരത്തിലാണ് പ്രീമിയർ ലീഗ് വമ്പന്മാർ ഏറ്റുമുട്ടുന്നത്. സീസണിൽ ഇതിനു മുൻപ് ആൻഫീൽഡിൽ നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ 3-1 എന്ന സ്കോറിന് ലിവർപൂൾ ഗണ്ണേഴ്സിനെ വീഴ്ത്തിയിരുന്നു. യൂറോപ്യൻ ലീഗ് മത്സരങ്ങളും പ്രീമിയർ ലീഗ് മത്സരങ്ങളും ഉടൻ ഉണ്ട് എന്നതിനാൽ ഇരു ടീമിലെയും പ്രമുഖ താരങ്ങൾക്ക് വിശ്രമം നൽകി താരതമ്യേന യുവനിരയെ ആയിരിക്കും ഇരുവരും പരീക്ഷിക്കുക. എങ്കിലും മത്സരത്തിൽ വാശിക്ക് ഒരു കുറവും ഉണ്ടാകാനിടയില്ല.

സമീപ കാലത്ത് ആൻഫീൽഡിലെ റെക്കോഡ് ഗണ്ണേഴ്സിന് എതിരാണ്. എന്നാൽ മോശം ഫോമും, ആരാധകരോടുള്ള രോഷപ്രകടനം കൈവിട്ട് പോയ ക്യാപ്റ്റൻ ഷാക്കയുടെ പെരുമാറ്റം എന്നിങ്ങനെ പല തരം പ്രതിസന്ധികളിൽ ഉഴറുന്ന ആർസെനലിനു ഇന്ന് ജയിച്ചാൽ താല്കാലികമായെങ്കിലും ആരാധക രോഷം തണുപ്പിക്കാൻ കഴിഞ്ഞേക്കും. കഴിഞ്ഞ കുറെ മത്സരങ്ങളായി ടീമിന് പുറത്ത് നിൽക്കുന്ന പ്ലെമേക്കർ മെസ്യൂട് ഓസിലിനെ കോച്ച് എമേറി സ്‌ക്വാഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്, താരം ഇന്ന് കളിച്ചേക്കും എന്ന സൂചനയാണ് കോച്ച് ഇന്നലെ പത്രസമ്മേളനത്തിൽ നൽകിയത്. മത്സരം രാത്രി 1മണിക്ക്.

Leave a comment