ഐഎസ്എൽ: ഇന്ന് എടികെ ചെന്നൈയിന് പോരാട്ടം
ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിന്റെ ആറാമത്തെ സീസണിലെ പതിനൊന്നാം മൽസരത്തിൽ ഇന്ന് ചെന്നൈയിന് എഫ് സി എടികെയെ നേരിടും. രണ്ട് ടീമുകളുടെയും മൂന്നാം മൽസരമാണ് ഇന്ന് അണ്ടാക്കുന്നത്. ഇന്ന് ഇന്ത്യൻ സമയം രാത്രി 7:30ന് ചെന്നൈയിലെ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തില്‍ ആണ് മത്സരം നടക്കുന്നത്. ഈ സീസണിൽ ചെന്നൈ ഇതുവരെ ജയിച്ചിട്ടില്ല. ഒരു മത്സരം തോൽക്കുകയും, ഒരെണ്ണം സമനിലയിലുമാണ് അവസാനിച്ചത്. എന്നാൽ എടികെ ആദ്യ മൽസരത്തിൽ കേരളം ബ്ലാസ്റ്റേഴ്സിനോട് തോൽക്കുകയും രണ്ടാം മത്സരത്തിൽ ഹൈദരാബാദിനെ അഞ്ച് ഗോളുകൾക്ക് തോൽപ്പിക്കുകയും ചെയ്തു.
ആദ്യ മൽസരത്തിൽ ഗോവയോട് തോറ്റ ചെന്നൈ രണ്ടാം മത്സരത്തിൽ മുംബൈയെ സമനിലയിൽ തളക്കാൻ അവർക്ക് കഴിഞ്ഞു.ചെന്നൈക്ക് ഈ സീസണിൽ ഇതുവരെ ഗോളുകൾ ഒന്നും നേടിയിട്ടില്ല. ഇരു ടീമുകളും ഇതുവരെ 12 തവണ ഏറ്റുമുട്ടിയിട്ടുണ്ട്. അതിൽ എടികെ അഞ്ച് തവണ ജയിച്ചപ്പോൾ ചെന്നൈ മൂന്ന് കളികളിൽ മാത്രമാണ് ജയിച്ചിട്ടുള്ളത്.






































