പുതിയ സീസണ് ഐ ലീഗ് മത്സരങ്ങൾ നവംബര്‍ 30ന് ആരംഭിക്കും
അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ മേൽനോട്ടത്തിൽ നടക്കുന്ന ഐ-ലീഗിന്റെ പുതിയ സീസണ് മത്സരങ്ങൾ നവംബര്‍ 30ന് ആരംഭിക്കും. 11 സീസൺ നീണ്ട ദേശീയ ഫുട്ബോൾ ലീഗ് ആണ് 2007-08 സീസൺ മുതൽ ഐ-ലീഗ് എന്നറിയപ്പെട്ടു തുടങ്ങിയത്. ദേശീയ ഫുട്ബോൾ ലീഗിലെ എട്ടു ടീമുകളെയും രണ്ടാം ഡിവിഷൻ ലീഗിൽ നിന്നുള്ള രണ്ടു ടീമുകളെയും ഉൾപ്പെടുത്തിയാണ് 2007-08 സീസണിൽ ഐ-ലീഗ് ആരംഭിക്കുന്നത്. ഓരോ ടീമിലും മൂന്ന് വിദേശ താരങ്ങളെ ഉൾപ്പെടുത്താൻ കഴിയും.
മൊത്തം 11 ടീമുകൾ ആണ് ലീഗിൽ മത്സരിക്കുന്നത്. കഴിഞ്ഞ സീസണിൽ വിജയിച്ച ചെന്നൈ സിറ്റിയാണ് നിലവിലെ ചാമ്പ്യന്മാർ. TRAU F.C. ഐ-ലീഗ് രണ്ടാം ഡിവിഷനിൽ നിന്ന് ഒരു പ്രൊമോട്ട് ക്ലബ്ബായി എത്തിയിട്ടുണ്ട്. ഷില്ലോംഗ് ലജോംഗ് എഫ്.സി. കഴിഞ്ഞ സീസണിൽ ഐ-ലീഗിൽ നിന്ന് പുറത്താക്കപ്പെട്ടിരുന്നു , എന്നാൽ 2019-20 സീസണിൽ രണ്ടാം ഡിവിഷനിൽ കളിക്കാൻ അവസരം ലഭിച്ചിട്ടുണ്ട്.
എ.ടികെ, ജംഷേദ്പുര്‍ എഫ്.സി, ബെംഗളൂരു എഫ്.സി, ചെന്നൈയിന് എഫ്.സി, എഫ്.സി.ഗോവ, കേരള ബ്ലാസ്റ്റേഴ്സ്, മുംബൈ സിറ്റി എഫ്.സി, ഹൈദരാബാദ് എഫ്.സി, പഞ്ചാബ്. എഫ്.സി എന്നീ ടീമുകളെ അടുത്ത സീസണിലെ രണ്ടാം ഡിവിഷനില്‍ കളിക്കാന്‍ അനുമതിയും നല്‍കിയിട്ടുണ്ട്.






































