Editorial Foot Ball Top News

മധ്യനിരക്കാർ കൂടി ഗോളുകൾ നേടുന്നത് ലിവർപൂളിനെ കൂടുതൽ അപകടകാരികളാക്കുന്നു

October 24, 2019

മധ്യനിരക്കാർ കൂടി ഗോളുകൾ നേടുന്നത് ലിവർപൂളിനെ കൂടുതൽ അപകടകാരികളാക്കുന്നു

കഴിഞ്ഞ സീസണിൽ കപ്പിനും ചുണ്ടിനുമിടയിൽ ലീഗ് നഷ്ടപെട്ട ടീമാണ് ലിവർപൂൾ. മുഹമ്മദ് സാലയുടെ മികവിൽ ഉണ്ടായ ഇടിവായിരുന്നു അവരെ പ്രധാനമായും ബാധിച്ചത് എന്നാണ് എല്ലാവരും വിധി എഴുതിയത്. എന്നാൽ അത്ര തന്നെ വലുതായിരുന്നു അലക്സ് ഓക്സലൈഡ് ഷെമ്പർലിനും, ആഡം ലല്ലാനക്കും ഉണ്ടായ പരിക്കും നാബി ഗെറ്റയുടെ മികവിൽ ഉണ്ടായ ഇടിവും. സാലക്ക് ഗോളുകൾ കണ്ടത്താൻ പ്രയാസം അനുഭവപ്പെട്ടപ്പോൾ മധ്യനിര അവസാരത്തിന് ഒത്തു ഉണരാഞ്ഞത്, കുട്ടീഞ്ഞോയുടെ അഭാവം വളരെ വലുതാണെന്ന് വരെ തോന്നി.

എന്നാൽ ആ അവസ്ഥക്ക് മാറ്റങ്ങൾ കണ്ടു തുടങ്ങി ഇരിക്കുന്നു. ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് പാദ മത്സരത്തിൽ ബെൽജിയൻ ടീമായ ജെങ്കിനു എതിരെ ആദ്യ രണ്ടു ഗോളുകൾ അതി മനോഹരമായി വലയിൽ എത്തിച്ചത് ഓക്സ് ആയിരുന്നു. നാബി ഗേറ്റ അതി മനോഹരമായ ഒരു 90 മിനുട്ട് ആണ് കണികൾക്കായി കാഴ്ച്ച വെച്ചത്. ഇവരുടെ കൂടെ വൈനാൽഡവും കൂടി ചേരുമ്പോൾ ഡിഫെൻസിവ് മനോഭാവം ഉള്ള ഹെൻഡേഴ്‌സന്റെയും ഫാബിഞ്ഞോയുടെയും ആശ്രയം ഒരു പരിധി വരെ കുറക്കാൻ ക്ളോപ്പിന് ആകും. ഡേവിഡ് സിൽവയെ പോലെ അല്ലെങ്കിൽ കെവിൻ ഡി ബ്രൂയ്‌നയെ പോലെ ഇതിൽ ഒരാൾക്ക് ഉയരാൻ സാധിച്ചാൽ ലിവർപൂൾ ഈ സീസണിൽ അത്ഭുതങ്ങൾ തന്നെ ശ്രിഷ്ട്ടിക്കും.

Leave a comment