Foot Ball Top News

ക്രൂസിന്റെ ഗോളിൽ സിദാന്റെ മാഡ്രിഡിന് ചാമ്പ്യൻസ് ലീഗിൽ ആദ്യ വിജയം

October 23, 2019

ക്രൂസിന്റെ ഗോളിൽ സിദാന്റെ മാഡ്രിഡിന് ചാമ്പ്യൻസ് ലീഗിൽ ആദ്യ വിജയം

ടർക്കിഷ് ക്ലബായ ഗാലറ്റാസാറയെ അവരുടെ മൈതാനിയിൽ തോൽപ്പിച്ച് സിദാൻ ചാമ്പ്യൻസ് ലീഗിലെ തന്റെ ആദ്യ വിജയം നുകർന്നു. 18 മിനുട്ട് പിന്നിട്ടപ്പോൾ ജർമൻ താരം ടോണി ക്രൂസ് ആണ് സ്പാനിഷ് വമ്പൻമാർക്ക് വിജയ ഗോൾ സമ്മാനിച്ചത്. ഇതോടെ 3 കളികളിൽ നിന്നായി 4 പോയിന്റ് കരസ്ഥമാക്കി അവർ ഗ്രൂപ്പിൽ രണ്ടാമത് എത്തി. 9 പോയിന്റുള്ള പി.സ്.ജി. ആണ് ഗ്രൂപ്പ് ലീഡ് ചെയ്യുന്നത്.

രണ്ടാം പകുതിയിൽ റയൽ ഗോൾ കോർട്‌വായുടെ ഒറ്റ ബലത്തിലാണ് റയൽ ഗോളുകൾ വഴങ്ങാണ്ട് ഇരുന്നത്. റാമോസും വരാനും നയിക്കുന്ന പ്രതിരോധം ഈ സീസണിൽ വളരെ ദുർബലമാണ്. ചാമ്പ്യൻസ് ലീഗിൽ ഈ നിലക്ക് അവർക്ക് അധിക ദൂരം മുന്നോട്ട് പോകാൻ ആകില്ല. പക്ഷെ കോർട്‌വാ ഫോം തിരിച്ചു പിടിച്ചത് അവർക്ക് ആശ്വാസമാകും.

Leave a comment