Cricket Top News

റാഞ്ചി ടെസ്റ്റ്: ഇന്ത്യ ട്രിപ്പിൾ സ്ട്രോങ്ങ്

October 22, 2019

author:

റാഞ്ചി ടെസ്റ്റ്: ഇന്ത്യ ട്രിപ്പിൾ സ്ട്രോങ്ങ്

റാഞ്ചി: ഇന്ത്യ ദക്ഷിണാഫ്രിക്ക മൂന്നാം ടെസ്റ്റ് മത്സരത്തിൽ ഇന്ത്യക്ക് തകർപ്പൻ ജയം. ഒരു ഇന്നിങ്സിന്റെയും, 202 റൺസിൻറെയും തകർപ്പൻ ജയം. നാലാം ദിവസമായ ഇന്ന് ഒരു റൺസ്‌കൂടി എടുക്കാനെ ദക്ഷിണാഫ്രിക്കയ്‌ക്ക കഴിഞ്ഞൊള്ളു. ഇതോടെ മൂന്ന് ടെസ്റ്റ് മത്സരങ്ങളും ജയിച്ച ഇന്ത്യ പരമ്പര തൂത്തുവാരി. നദീമാണ് ഇന്ന് രണ്ട് വിക്കറ്റുകളും വീഴ്ത്തിയത്. ആദ്യ ഇന്നിങ്സിൽ ഇന്ത്യ നേടിയ 497 റൺസ് പിന്തുടർന്ന ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിങ്‌സ് 162 റൺസിൽ അവസാനിച്ചു. 335 റണ്‍സിന്റെ ലീഡ് നേടിയ ഇന്ത്യ ദക്ഷിണാഫ്രിക്കയെ ഫോളോ ഓണിന് അയച്ചു. എന്നാൽ രണ്ടാം ഇന്നിങ്സിലും ദക്ഷിണാഫ്രിക്കയ്‌ക്ക് ബാറ്റിങ്ങിൽ തകർച്ചയാണ് നേരിടേണ്ടി വന്നത്. ഇന്നലെ 132/8 എന്ന നിലയിലാണ് മൽസരം അവസാനിച്ചത്. ശേഷിച്ച രണ്ട് വിക്കറ്റുകൾ ഇന്ന് ഒരു റൺസ് നേടുന്നതിനിടെ വീണു. ഇതോടെ ഒരു ഇന്നിങ്സിനും, 202 റൺസിന്റെയും വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.

രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച ദക്ഷിണാഫ്രിക്കയുടെ ആദ്യ വിക്കറ്റ് വീഴ്ത്തിയത് ഉമേഷ് യാദവ് ആണ്. പിന്നീട് ചീട്ട് കൊട്ടാരം വീഴുന്നപോലെ എല്ലാരും ഒന്നിന് പുറകെ ഒന്നായി കുടാരത്തിലേക്ക് മടങ്ങി. ഉമേഷ് യാദവ്, അശ്വിൻ, ഷമി, ജഡേജ എന്നിവരുടെ ബൗളിങ്ങിൽ ദക്ഷിണാഫ്രിക്ക വട്ടം കറങ്ങി. രണ്ടാം ഇന്നിങ്സിൽ ഷമി മൂന്ന് വിക്കറ്റ് നേടിയപ്പോൾ ഉമേഷ് യാദവു, നദീമും രണ്ടും, ജഡേജയും, അശ്വിനും ഓരോ വിക്കറ്റ് വീതം നേടി. രണ്ട് ഇന്നിങ്‌സുകളിൽ നിന്നും ഷമിയും, ഉമേഷും അഞ്ച് വിക്കറ്റുകൾ വീതം നേടി.

 

9/2 എന്ന നിലയിൽ മൂന്നാം ദിവസം ബാറ്റിങ് ആരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ വിക്കറ്റ് 16 റൺസിൽ തന്നെ നഷ്ടമായി. 62 റണ്‍സ് നേടിയ സുബൈര്‍ ഹംസ മാത്രമാണ് പൊരുതിയത്. ബാക്കി എല്ലാവരും പെട്ടെന്ന് തന്നെ പുറത്തായി. നാലാം വിക്കറ്റില്‍ സുബൈര്‍ ഹംസയും ടെംബ ബാവുമയും ചേർന്ന് നല്ലൊരു കൂട്ടികെട്ട് ഉണ്ടാക്കിയെങ്കിലും രവീന്ദ്ര ജഡേജ ഈ കൂട്ട്കെട്ട് പൊളിച്ചു. 91 റൺസാണ് ഇരുവരും ചേർന്ന് നേടിയത്. പിന്നീട് വിക്കറ്റുകൾ പെട്ടെന്ന് വീണു. മൂന്നാം ദിവസമായ ഇന്ന് ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിയുടെ വിക്കറ്റ് ആണ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്. ആദ്യ ഇന്നിങ്സിൽ ഇന്ത്യ രോഹിത് ശര്‍മ(212),അജിങ്ക്യ രഹാനെ(115), രവീന്ദ്ര ജഡേജ(51), ഉമേഷ് യാദവ്(31) എന്നിവരുടെ ബാറ്റിങ് മികവിലാണ് 497 റൺസ് നേടിയത്. ഇരട്ട ശതകം നേടിയ രോഹിത് ശർമയും,സെഞ്ചുറി നേടിയ രഹാനെയും മികച്ച ബാറ്റിങ് ആണ് നടത്തിയത്. എന്നാൽ അവസാന വിക്കറ്റിൽ വെടിക്കെട്ട് ബാറ്റിങ് നടത്തിയ ഉമേഷ് യാദവ് ആണ് ഇന്ത്യയുടെ സ്‌കോർ 497ൽ എത്തിച്ചത്. ദക്ഷിണാഫ്രിക്കക്കായി കാഗിസോ റബാഡ 3 വിക്കറ്റുകളും, ജോര്‍ജ് ലിന്‍ഡെ 4 വിക്കറ്റുകളും നേടി.

Leave a comment