ISL – പ്രതീക്ഷിച്ച നിലവാരത്തിലെത്താതെ ആദ്യ മത്സരം
ഐ എസ് എൽ പുതിയ സീസൺ തുടക്കം പ്രതീക്ഷിച്ച നിലവാരം ഇല്ലാതെ. ഇന്ത്യൻ എൽ ക്ലാസിക്കൊ എന്ന് അറിയപ്പെടുന്ന കേരള ബ്ലാസ്റ്റേഴ്സ് എ ടി കെ മത്സരം ഏതാനും നിമിഷങ്ങൾ ഒഴിച്ച് നിർത്തിയാൽ നിലവാരമില്ലാത്തതായിരുന്നു. വ്യക്തിഗത മികവു കൊണ്ട് കേരള ബ്ലാസ്റ്റേഴ്സിന്റെ ഒഗ്ബച്ചെയും എടികെ യുടെ റോയി കൃഷ്ണയും നടത്തിയ ചില നീക്കങ്ങൾ മാത്രമേ നിലവാരം പുലർത്തിയൊള്ളൂ.
ടീമെന്ന നിലയിൽ കഴിഞ്ഞ സീസണിലെ ആവർത്തനം തന്നെയായി കേരള ബ്ലാസ്റ്റേഴ്സ്. എ ടി കെ യുടെ നീക്കങ്ങളും താരങ്ങളുടെ ഒത്തിണക്കവും എ ടി കെയെ വേറിട്ട് നിർത്തി.
ഒരു മത്സരം കൊണ്ട് ടീമുകളെ വിലയിരുത്താനാവില്ലെങ്കിലും കേരള ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ സീസണിലെ പോരായ്മ നികത്താത്തത് പോലെയും നിലവാരമില്ലാത്തതുമായ കളിയാണ് കാഴ്ച്ച വച്ചത്. എ ടി കെ യുടെ കാര്യത്തിൽ കുറച്ച് കൂടി ശ്രദ്ധിച്ചാൽ ഈ സീസണിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുള്ള ടീമാണ്. ബോൾ പാസിങ്ങ്, താരങ്ങൾ തമ്മിലുള്ള ഒത്തിണക്കം ഇവയിൽ എ ടി കെ ശരാശരി നിലവാരം പുലർത്തി.
മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് കേരള ബ്ലാസ്റ്റേഴ്സ് വിജയിച്ചിരുന്നു.
© Sunil






































