kabadi Top News

പ്രൊ കബഡി ലീഗ് കിരീടം ബംഗാള്‍ വാരിയേഴ്‌സിന്

October 20, 2019

author:

പ്രൊ കബഡി ലീഗ് കിരീടം ബംഗാള്‍ വാരിയേഴ്‌സിന്

അഹമ്മദാബാദ്: പ്രോ കബഡി ലീഗിന്റെ ഏഴാം സീസണിലെ ഫൈനൽ മത്സരത്തിൽ ബംഗാള്‍ വാരിയേര്‍സിന് തകർപ്പൻ ജയം. ഇന്നലെ അഹമ്മദാബാദിലെ ഇകെഎ അറീന സ്റ്റേഡിയത്തില്‍  നടന്ന ഫൈനൽ മത്സരത്തിൽ ഡല്‍ഹി ദബാംഗിനെ 39-34 എന്ന സ്കോറിന് തോൽപ്പിച്ചാണ് കിരീടം സ്വന്തമാക്കിയത്. മുഹമ്മദ് നബിബക്ഷ് നടത്തിയ തകർപ്പൻ പ്രകടനത്തിലാണ് ബംഗാൾ വിജയം സ്വന്തമാക്കിയത്.

 

തകർപ്പൻ തുടക്കമാണ് ഡൽഹിക്ക് ലഭിച്ചത്. മൽസരം തുടങ്ങി നിമിഷങ്ങൾക്കകം അവർ ആറ് പോയിന്റ് നേടി. ആദ്യ പത്ത് മിനിറ്റിനുള്ളിൽ തന്നെ ഡൽഹി ബംഗാളിനെ ഓൾഔട്ടാക്കി. 11-3 എന്ന നിലയിൽ പരുങ്ങിയ ബംഗാൾ വമ്പൻ തിരിച്ചുവരവ്  നടത്തിയാണ് വിജയിച്ചത്. ആദ്യ ഓൾഔട്ടിന് ശേഷം മികച്ച പ്രകടനം നടത്തിയ ബംഗാൾ ഡൽഹിയെ ഓൾഔട്ടാക്കുകയും ആദ്യ പകുതി 17-17 എന്ന സ്‌കോറിൽ സമനിലയിൽ എത്തിക്കുരുകയും ചെയ്തു. രണ്ടാം പകുതിയിൽ അതേ പ്രകടനം തുടർന്ന ബംഗാൾ ഡൽഹിയെ 5 പോയിന്റുകൾ വ്യത്യാസത്തിൽ തോൽപ്പിക്കുകയായിരുന്നു. എട്ടുപോയന്റുകള്‍ നേടിയ സുകേഷ് ഹെഗ്‌ഡെയുടെ പ്രകടനവും, മുഹമ്മദ് നബിബഷിൻറെ പ്രകടനവുമാണ് ബംഗാളിനെ വിജയത്തിൽ എത്തിച്ചത്.

 

 

 

 

Leave a comment