Cricket Top News

പാകിസ്ഥാൻ ക്രിക്കറ്റ് ടീമിൻറെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് സര്‍ഫറാസ് അഹമ്മദിനെ മാറ്റി

October 18, 2019

author:

പാകിസ്ഥാൻ ക്രിക്കറ്റ് ടീമിൻറെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് സര്‍ഫറാസ് അഹമ്മദിനെ മാറ്റി

പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) സര്‍ഫറാസ് അഹമ്മദിനെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറ്റി. ടെസ്റ്റ്, ടി 20 ഫോർമാറ്റുകളിൽ നിന്നാണ് താരത്തെ മാറ്റിയത്. മോശം പ്രകടനം കാഴ്ചവെച്ചതിനാലാണ് താരത്തെ മാറ്റിയത്. കൂടാതെ ഓസ്‌ട്രേലിയൻ പര്യടനത്തിൽ നിന്നും സർഫറാസിനെ ഒഴിവാക്കി. ശ്രീലങ്കയ്‌ക്കെതിരെ നടന്ന ടി20 മത്സരത്തിലെ മോശം പ്രകടനമാണ് താരത്തെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറ്റാൻ കാരണമായത്.അഹമ്മദിനെ നീക്കം ചെയ്യാനുള്ള തീരുമാനംബുദ്ധിമുട്ടാണെന്ന് പിസിബി ചെയർമാൻ എഹ്സാൻ മണി പറഞ്ഞു.

മൂന്ന് ടി20 മൽസരങ്ങളിലും പാകിസ്ഥാൻ തോൽക്കുകയായിരുന്നു. മിസ്ബ ഉൾ ഹഖ് പരിശീലകനായി വന്നതിന് ശേഷം ടീമിൽ വൻ അഴിച്ചുപണികൾ ആണ് നടത്തുന്നത്. സര്‍ഫറാസ് അഹമ്മദിന് പകരം ബാബര്‍ അസമായിരിക്കും പാകിസ്ഥാൻറെ ടി20 ക്യാപ്റ്റൻ. ടെസ്റ്റ് ടീമിനെ സീനിയർ താരം അസര്‍ അലിയും നയിക്കും. ഐസിസി ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പില്‍ ഇതുവരെ മത്സരങ്ങൾ ഒന്നും പാകിസ്ഥാന് ആരംഭിച്ചിട്ടില്ല. പുതിയ നായകൻറെയും, പരിശീലകൻറെയും കീഴിൽ പാകിസ്ഥാൻറെ പ്രകടനം എങ്ങനെയുണ്ടെന്ന് കണ്ടറിയണം.

Leave a comment