ലോക വനിത ബോക്സിങ് ചാമ്ബ്യന്‍ഷിപ്പ്: മഞ്ജു റാണി ഫൈനലിൽ പ്രവേശിച്ചു
റഷ്യയിൽ നടക്കുന്ന ലോക വനിത ബോക്സിംഗ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മഞ്ജു റാണി ഫൈനലിൽ പ്രവേശിച്ചു. 48 കിലോഗ്രാം വിഭാഗത്തിലാണ് മഞ്ജു ഫൈനലിൽ എത്തിയത്. ഇന്ന് നടന്ന മൽസരത്തിൽ തായ്ലന്‍ഡിന്റെ ചുതാമത് രക്സാതിനെയാണ് മഞ്ജു തോൽപ്പിച്ചത്. അട്ടിമറി വിജയമാണ് മഞ്ജു സ്വന്തമാക്കിയത്. 4-1 എന്ന സ്കോറിനാണ് മഞ്ജു വിജയിച്ചത്.
മുന്‍ ലോകചാമ്ബ്യനനെ ആണ് മഞ്ജു തോൽപ്പിച്ചത്. നാളെയാണ് മഞ്ജുവിൻറെ ഫൈനൽ മൽസരം നടക്കുന്നത്. ഇന്ത്യയുടെ ജമുന ബോറോയും(54 കിലോഗ്രാം), ലവ്ലിന ബൊഗൊഹെയ്നും( 69 കിലോഗ്രാം) സെമിഫൈനലിൽ പ്രവേശിച്ചു. മഞ്ജു ആദ്യമായാണ് ലോക ബോക്സിങ് ചാമ്ബ്യന്ഷിപ്പിൻറെ ഫൈനലിൽ എത്തുന്നത്.






































