Boxing Top News

ലോക വനിത ബോക്സിങ് ചാമ്ബ്യന്‍ഷിപ്പ്: മഞ്ജു റാണിയും സെമിയിൽ പ്രവേശിച്ചു

October 11, 2019

author:

ലോക വനിത ബോക്സിങ് ചാമ്ബ്യന്‍ഷിപ്പ്: മഞ്ജു റാണിയും സെമിയിൽ പ്രവേശിച്ചു

റഷ്യയിൽ നടക്കുന്ന ലോക വനിത ബോക്സിംഗ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ സൂപ്പർ താരം മേരി കോമിന് പിന്നാലെ 48 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യയുടെ മഞ്ജു റാണിയും സെമിയിൽ പ്രവേശിച്ചു. ഇന്നലെ നടന്ന മൽസരത്തിൽ വടക്കന്‍ കൊറിയയുടെ കിം ഹ്യാംഗ് മിയെ തോൽപ്പിച്ചാണ് സെമിയിൽ എത്തിയത്. മികച്ച പ്രകടനം നടത്തിയ മഞ്ജു 4-1 എന്ന സ്കോറിനാണ് വിജയിച്ചത്.

ടോപ് സീഡായിരുന്ന കിം ഹ്യാംഗ് മിയക്കെതിരെ അട്ടിമറി വിജയമാണ് മഞ്ജു നേടിയത്. സെമിഫൈനലിൽ എത്തിയതോടെ മഞ്ജുവിന് വെങ്കല മെഡൽ ഉറപ്പായി.ആറാം സീഡായ മഞ്ജു സെമിയിൽ  തായ്‌ലന്‍ഡിന്റെ ചുതാമറ്റ് റാക്‌സാറ്റിനെ ആണ് നേരിടുന്നത്. ഇന്‍ഗ്രിറ്റ് വലന്‍സിയയെ തോൽപ്പിച്ചാണ് മേരി കോം സെമിയിൽ പ്രവേശിച്ചത്. 51 കിലോ വിഭാഗത്തിലാണ് മേരികോം സെമിയിൽ എത്തിയത്.

Leave a comment