Foot Ball Top News

ഈ അർജന്റീന പ്രതീക്ഷകൾക്ക് വക നൽകുന്നു

October 10, 2019

author:

ഈ അർജന്റീന പ്രതീക്ഷകൾക്ക് വക നൽകുന്നു

കൂടുതലും തുടക്കക്കാരായ കളിക്കാരാണ് ജർമൻ നിരയിൽ ഉണ്ടായിരുന്നതെങ്കിലും ആരാധക സപ്പോർട്ടിങ് കൊണ്ട് പ്രശസ്തമായ ജർമനിയുടെ സിഗ്നൽ ഇടൂണ പാർക്കിൽ പോയി സമനില പിടിക്കാനായത് കളിക്കാരെയും കൊച്ചിനേയും കുറിച്ച് മികച്ച പ്രതീക്ഷകളാണ് നൽകുന്നത്..

ഹൃദയം കൊണ്ട് പന്ത് തട്ടുന്നവരെന്നു പൊതുവെ പറയപ്പെടുന്ന അതീവ സമ്മർദ്ദ ഘട്ടങ്ങളിൽ പലപ്പോഴും ലക്ഷ്യം മറക്കുന്ന പഴയ അർജന്റീന യെ അല്ല ഇന്നലെ ജർമ്മനിയിൽ കണ്ടത്..

ജോക്കിം ലോ എന്ന ചാണക്യന്റെ തന്ത്രങ്ങൾ ഇപ്പോഴും നിറം മങ്ങിയിട്ടില്ല എന്ന് തെളിയിക്കുന്നതായിരുന്നു മത്സരത്തിന്റെ ആദ്യ പകുതി… എതിരാളികളുടെ ശൈലി മൊത്തം മനസ്സിലാക്കി ആദ്യം ഒന്ന് പതുങ്ങി പെട്ടെന്ന് കുതിക്കുന്ന പരമ്പരാഗത ജർമൻ സ്റ്റൈൽ ഇപ്പോഴും കൈമോശം വന്നിട്ടില്ല എന്ന് ഗ്നാബ്രിയും ബ്രാൻഡും ഹാവെർട്സും അടങ്ങുന്ന മുന്നേറ്റം കാണിച്ചു തരിക തന്നെ ചെയ്തു…

ജോക്കിം ലോയുടെ ജർമനിയുടെ പണ്ടേ ഉള്ള മാസ്റ്റർ പീസ് ഐറ്റം ആയ ഡിഫെൻസിനെ ആശയ കുഴപ്പത്തിലാക്കുന്ന പാസുകളും നീക്കങ്ങളും തുടങ്ങിയപ്പോൾ അർജന്റീന പ്രതിരോധം ആടിയുലഞ്ഞു. കൂടെ പൊസിഷൻ അക്ക്യൂറസി പാലിക്കാത്ത റോജോ കൂടെ ആയപ്പോൾ അർജന്റീന ക്ക് കൂടുതൽ തലവേദന ആയി.

മിഡ്ഫീൽഡിൽ ജർമ്മനി ആധിപത്യം ചെലുത്തിയപ്പോൾ മുന്നേറ്റ നിരക്കാർക്ക് പന്ത് കിട്ടാതായി.. അർജന്റീനയുടെ കളി അവരുടെ സ്വന്തം ഹാഫിൽ തന്നെ ഒതുങ്ങി.. ആകെ പറയാനുള്ള നേട്ടം ഡി പോൾ ന്റെ ആ ഷോട്ട് മാത്രം..

കൂടുതൽ പരിക്കുകൾ ഇല്ലാതെ രക്ഷപ്പെടണേ എന്നായിരിക്കും ആദ്യ പകുതിക്ക് പിരിഞ്ഞപ്പോൾ ഒരുപക്ഷെ അധികം അർജന്റീന ആരാധകരും പ്രാർഥിച്ചത്… പക്ഷെ പിന്നീട് സ്കെലോണി ചെയ്തത് പ്രതീക്ഷക്കും അപ്പുറമുള്ള നീക്കങ്ങളായിരുന്നു..

ഡിഫൻസിൽ റോജോക്ക് പകരം ഫോയതിനെ ആക്കി അക്യൂനയെ ഇറക്കി..
ലക്ഷ്യബോധം ഇല്ലാതെ കളിച്ചിരുന്ന കൊറിയയെയും ദിബാലയെയും മാറ്റി ഓകംപോസിനെയും അലാരിയോയെയും കൊണ്ടുവന്നു… ഫലമോ.. കളി അടിമുടി മാറി.. പ്രശ്നം എന്താണെന്ന് കണ്ടെത്തി പരിഹാരം കണ്ടെത്തുന്നതിൽ സ്കെലോണി 100 ശതമാനം വിജയിച്ചു..

വേഗക്കാരനായ acuna വന്നത് ജർമൻ മിഡ്ഫീൽഡിന് മേൽ അർജന്റീന ക്ക് മുൻ‌തൂക്കം നൽകി.. മുന്നേറ്റ നിരക്കാർക്ക് യഥേഷ്ടം പന്തെത്തുകയും ഗോളുകൾ നേടാൻ കഴിയുകയും ചെയ്തു.. അർജന്റീന കളിയിലേക്ക് തിരിച്ചു വന്നു. ഫോയത് cb ആയതോടെ ഡിഫെൻസ് കൂടുതൽ മെച്ചപ്പെട്ടു… പ്രെസ്സിങ് കൊണ്ട് മിസ്സ്‌ പാസുകൾ ഉണ്ടാക്കിയെടുത്തു.. വേഗത്തിൽ അറ്റാക്ക് ചെയ്തു… ഒരുപക്ഷെ അർജന്റീന ജയിക്കുമെന്ന ഘട്ടം വരെയെത്തി..
ഒരു ഗോൾ ഒരു അസ്സിസ്റ്… പകരക്കാരൻ ആയി വന്ന അലാരിയോ കളി തന്നെ മാറ്റി മറിച്ചു എന്ന് പറയാം…

മികച്ച പ്രകടനം… പകരക്കാരായി വന്ന കളിക്കാർ കളി മാറ്റി മറിക്കുന്നതൊക്കെ ഏറെക്കാലത്തിനു ശേഷം ശുഭ സൂചനയാണ് അര്ജന്റീന ക്ക് നൽകുന്നത്..

ഈ ടീമിൽ നിന്ന് ഇനിയും ഒരുപാട് പ്രതീക്ഷകൾക്ക് അവസരമുണ്ട്… അവർക്ക് അതിനുള്ള കഴിവുണ്ട്…

അതെ… നമ്മൾ ആശങ്കപ്പെട്ടിരുന്ന പലതിനും അർജന്റീന പരിഹാരം കണ്ടെത്താൻ തുടങ്ങിയിട്ടുണ്ട്.. ഒരു മത്സരം കൊണ്ട് പൂർണമായി വിലയിരുത്താൻ കഴിയില്ലെങ്കിലും. പ്രതീക്ഷക്ക് വകയുണ്ട്..
സ്വപ്നങ്ങൾക്കും

Leave a comment

Your email address will not be published. Required fields are marked *