പാകിസ്ഥാൻ ശ്രീലങ്ക അവസാന ടി20 മൽസരം ഇന്ന്

Cricket Top News October 9, 2019

author:

പാകിസ്ഥാൻ ശ്രീലങ്ക അവസാന ടി20 മൽസരം ഇന്ന്

പാകിസ്ഥാനിലെ ശ്രീലങ്കൻ പര്യടനത്തിലെ അവസാന മൽസരം ഇന്ന്  രാത്രി ഏഴ് മണിക്ക് ലാഹോറിൽ നടക്കും.  ആദ്യ രണ്ട് ടി20 മത്സരങ്ങളും ജയിച്ച ശ്രീലങ്ക പരമ്പര സ്വന്തമാക്കിയിട്ടുണ്ട്. അവസാന മൽസരം ജയിച്ച് നാണക്കേട് ഒഴിവാക്കാൻ ആകും പാകിസ്ഥാൻ ശ്രമിക്കുക. ഏകദിന പരമ്പര പാകിസ്ഥാൻ ജയിച്ചിരുന്നു.  മിസ്ബാ ഉൾഹഖിന്റെ പരിശീലനത്തിൽ ഇറങ്ങിയ പാകിസ്ഥാന് ഏകദിനത്തിൽ മികച്ച പ്രകടനം നടത്താൻ കഴിഞ്ഞു. എന്നാൽ ടി20യിൽ അത് പുറത്തെടുക്കാൻ കഴിഞ്ഞില്ല.

ടി20യിൽ ബാറ്റിങ്ങിലും, ബൗളിങ്ങിലും മികച്ച പ്രകടനമാണ് ശ്രീലങ്ക നടത്തിയത്. രണ്ട് മൽസരങ്ങളിലും അവർ മികച്ച പ്രകടനമാണ് കാഴ്ചവെച്ചു. എന്നാൽ പാകിസ്ഥാന് ബാറ്റിങ്ങിൽ ആണ് പിഴക്കുന്നത്. ടി20 ശൈലിയിൽ ബാറ്റ് ചെയ്യാൻ അവർക്ക് കഴിയാതെ പെട്ടെന്ന് വിക്കറ്റ് നഷ്ട്ടപ്പെടുന്നതാണ് അവർക്ക് വിനയാകുന്നത്.

Leave a comment

Your email address will not be published. Required fields are marked *