ശ്രീലങ്ക ഓസ്‌ട്രേലിയ വനിത ഏകദിനത്തിൽ ശ്രീലങ്കയ്ക്ക് ബാറ്റിങ് തകർച്ച

Cricket Top News October 9, 2019

author:

ശ്രീലങ്ക ഓസ്‌ട്രേലിയ വനിത ഏകദിനത്തിൽ ശ്രീലങ്കയ്ക്ക് ബാറ്റിങ് തകർച്ച

ബ്രിസ്ബേൻ: ശ്രീലങ്ക ഓസ്‌ട്രേലിയ മൂന്നാം വനിത ഏകദിനം ആരംഭിച്ചു. ടോസ് നേടിയ ശ്രീലങ്ക ബാറ്റിങ് തിരഞ്ഞെടുത്തു. ശ്രീലങ്കയക്ക് ഏഴ് വിക്കറ്റ് നഷ്ട്ടമായി. ഒടുവിൽ വിവരം കിട്ടുമ്പോൾ 48 ഓവറിൽ 183/7  എന്ന നിലയിലാണ്. 103 റൺസുമായി ചാമരിയും,  കുലസുര്യയുമാണ് ക്രീസിൽ. ഓസ്‌ട്രേലിയയുടെ ബൗളിങ്ങിന് മുന്നിൽ തകർന്ന ശ്രീലങ്കയെ കരകയറ്റിയത്‌ സെഞ്ചുറി നേടിയ ചാമരി ആണ്. ആദ്യ വിക്കറ്റ് 13 റൺസിന് നഷ്ട്ടപെട്ട ശ്രീലങ്കയ്ക്ക് കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ നഷ്ടമായി. ഓസ്‌ട്രേലിയക്ക് വേണ്ടി ജോർജിയ രണ്ട് വിക്കറ്റ് നേടി.

മൂന്ന് ഏകദിന മത്സരങ്ങൾ ഉള്ള പരമ്പരയിലെ ആദ്യ രണ്ട് ഏകദിനങ്ങളും ജയിച്ച ഓസ്‌ട്രേലിയ പരമ്പര സ്വന്തമാക്കി. .ടി20 മൽസരം ഓസ്‌ട്രേലിയ തൂത്തുവാരിയിരുന്നു. ഓസ്‌ട്രേലിയൻ പര്യടനത്തിന് ശേഷം ശ്രീലങ്കയുടെ അടുത്ത മത്സരം ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ്.

Leave a comment

Your email address will not be published. Required fields are marked *