Editorial Foot Ball Top News

ബാഴ്സ vs സെവിയ – പ്രാമുഖ്യം നൽകേണ്ട വീക്ഷണങ്ങൾ !!

October 7, 2019

author:

ബാഴ്സ vs സെവിയ – പ്രാമുഖ്യം നൽകേണ്ട വീക്ഷണങ്ങൾ !!

ഇന്നലെ ബാഴ്സ- സെവിയ മത്സരം സ്കോര്‍ നില സൂചിപ്പിക്കുന്നതു പോലെ ഒരു അനായാസ മത്സരമായിരുന്നില്ല. സെവിയയുടെ ലൂക്കോ ഡിയോങ്ങ് മാത്രം അഞ്ച് അവസരങ്ങളാണ് മത്സരത്തില്‍ നക്ഷടപെടുത്തിയത്. റിഗ്വല്ലിയനും ബനേഗയും ഒക്കാപമേസുമെല്ലാം തുടക്കത്തില്‍ ഡീപ്പായി കളിച്ച ബാഴ്സക്കെതിരെ തുടര്‍ച്ചയായി പ്രഷര്‍ ചെയ്ത് കൊണ്ടിരുന്നു. ബാഴ്സ ആദ്യ ഗോള്‍ നേടുന്നതിന് മുമ്പ് തന്നെ രണ്ട് ഗോള്‍ ലീഡ് സെവിയക്ക് നേടാമായിരുന്നു. ഒരു തവണ ഡിയോങ്ങിനെ സ്റ്റേഗന്‍ തടഞ്ഞപ്പോള്‍ അടുത്തത് അയാള്‍ പുറത്തേക്കടിച്ചു. ഈ സമയത്ത് ബാഴ്സ നിരയില്‍ പ്രതീക്ഷ നല്‍കീയത് സെമഡോ – ഡെംബലെ മുന്നേറ്റങ്ങളായിരുന്നു. മുന്‍ മത്സരങ്ങളില്‍ നിന്ന് വിഭിന്നമായി കളിയില്‍ അല്‍പ്പം ഇന്‍വോള്‍വ്ഡ് ആയി കളിച്ച സുവാരസിന്റെ അതി മനോഹര ബൈസിക്കിള്‍ കിക്കില്‍ നിന്നായിരുന്നു ആദ്യ ഗോള്‍…. തൊട്ടു പിന്നാലെ ആര്‍തറുടെ അതി മനോഹര പാസ്സിന് അതികൃത്യമായി കാലെത്തിച്ച് വിദാല്‍ രണ്ടാം ഗോള്‍ നേടി. ഡെംബലെയുടെ ഇന്‍ഡ്യവിഡ്യൂല്‍ മികവായിരുന്നു മൂന്നാം ഗോള്‍… 8 മിനിറ്റിനിടെ മൂന്നു ഗോള്‍ നേടിയതോടെ കളി സെവിയയുടെ കൈയില്‍ നിന്നും നക്ഷടപെട്ടിരുന്നു. എങ്കിലും അവര്‍ ശ്രമിച്ചു കൊണ്ടിരുന്നു….

ആദ്യ പകുതിയില്‍ അത്രയേറെ തിളങ്ങാന്‍ സാധിക്കാഞ്ഞ മെസ്സിയുടെ ഷോ ആയിരുന്നു രണ്ടാം പകുതിയില്‍ . അധികം വൈകാതെ സീസണിലെ തന്റെ ആദ്യ ഗോള്‍ അതി മനോഹര ഫ്രീകിക്കിലൂടെ അദ്ദേഹം നേടി. ഔട്ട് സൈഡ് ബോക്സില്‍ നിന്ന് മെസ്സിയുടെ നൂറാം ഗോള്‍…അവസാന നിമിഷങ്ങളില്‍ ലാസ്റ്റ് മാന്‍ ടാക്കിളിന് റെഡ് വാങ്ങിയ അറോജയും അതിനെതിരെ ശബ്ദം ഉയര്‍ത്തിയ ഡെംബലെയും ചുവപ്പ് കണ്ട് പുറത്തായത് ആവേശത്തിനിടയിലും വേദനാജനകമായി…

ബാഴ്സയുടെ ഇന്നത്തെ മത്സരത്തെ മൂന്നായാണ് തിരിക്കേണ്ടത്. ഡീപ്പായി കളിച്ച് എതിര്‍ ടീമാന് തുടര്‍ച്ചയായി അവസരങ്ങള്‍ നല്‍കിയ ആദ്യ അര മണിക്കൂര്‍. എല്ലാ കളിക്കാരേയും ആശ്രയിച്ച് അതി മനോഹരമായി കളിച്ച ആദ്യ പകുതിയുടെ ബാക്കി ഭാഗം. മെസ്സിയെ കേന്ദ്രികരിച്ച രണ്ടാം പകുതി. ഡീപ്പായി കളിച്ച ആദ്യ പകുതിയില്‍ ഗോള്‍ വഴങ്ങാതെ രക്ഷപെട്ടത് ബാഴ്സക്ക് ലക്കായി. ഡിയോങ്ങ് – ആര്‍തര്‍ – സെമഡോ- ഡെംബലെ സഖ്യം തകര്‍ത്താടിയ അടുത്ത ഭാഗം. മെസ്സിക്ക് പാസെത്തിക്കുക എന്നതിലൊതുങ്ങിയ രണ്ടാം പകുതി. അതി മനോഹരമായി കളിച്ച ഡെംബലെയുടേയും , ഒപ്പം സുവാരസിനേയും മെസ്സിയെ കേന്ദ്രികരിച്ച കളി ഒരു പരിധി വരെയെങ്കിലും ബാധിച്ചു. മെസ്സിക്ക് പന്തെത്തിക്കാനുളള ശ്രമത്തില്‍ അവര്‍ക്ക് സ്വാഭാവികത നക്ഷടപെടുകയും പന്ത് നക്ഷടപെടാനും കാരണമായി. എങ്കിലും കളിക്ക് അണ്‍ പ്രഡിക്റ്റബിളിറ്റി കൊടുത്തത് ഡെംബലെ ആയിരുന്നു . ഫോമിലേക്ക് തിരിച്ചു വരുന്ന സൂചന അയാള്‍ നല്‍കി. എങ്കിലും അനാവശ്യമായി ചുവപ്പ് വാങ്ങിയത് തന്‍െറ ആറ്റ്യുറ്റ്യൂഡില്‍ അയാള്‍ വരുത്തേണ്ട മാറ്റത്തെ സൂചിപ്പിക്കുന്നതാണ്.

കളത്തില്‍ എന്നെ വിസ്മയിപ്പിച്ച മറ്റൊരു താരം സെമഡോയാണ്. തന്റെ സ്വാഭാവിക വിങ്ങ് വിട്ട് ലെഫ്റ്റ് വിങ്ങ് കളിച്ചിട്ടും സെമഡൊ അതിമനോഹരമായി. പതിവ് പോലെ ആര്‍തറും ഡിയോങ്ങും മികച്ചു നിന്നു. ബാഴ്സ എന്ത് കൊണ്ട് ഡിലൈറ്റിനെ വാങ്ങിയില്ല. ഉത്തരം റ്റൊബിഡോയാണ്. ആദ്യ മിനിറ്റുകളില്‍ അല്‍പ്പം കണ്‍ഫ്യൂഷന്‍ ഉണ്ടായെങ്കിലും പിന്നീട് അയാള്‍ തകര്‍ത്താടുകയായിരുന്നു. ഇത്രയധികം നാളുകള്‍ക്ക് ശേഷമാണ് അയാള്‍ കളിക്കുന്നത് എന്ന് ഒരിക്കലും തോന്നിച്ചില്ല. He is a gem 100%. ഒഫന്‍സീവ്ലി റോബര്‍ട്ടോ കിടുവായിരുന്നു. ഡിഫന്‍സില്‍ അയാളുടെ പൊസിഷനങ്ങില്‍ എനിക്കിപ്പോഴും പൂര്‍ണ്ണ തൃപ്തിയില്ല.

മെസ്സി – സുവാരസ് സഖ്യം മികച്ച അറ്റാക്കിങ് ത്രെറ്റ് ആകുമ്പോഴും ഡിഫന്‍സീവ്ലി അത് എതിര്‍ കളിക്കാര്‍ക്ക് ഉയര്‍ത്തുന്ന മുൻ‌തൂക്കം ചെറുതല്ല. സ്ലോ ആയ രണ്ട് കളിക്കാര്‍ ഏകദേശം അടുത്തുളള പൊസിഷനുകളില്‍ ഒപ്പം കളിക്കുന്നത് …അതിനൊപ്പം ഡിഫന്‍സീവ് ആയി ഇറങ്ങാത്തത് കൊണ്ടും വിഡ്ത്തായി ഇറങ്ങാത്തത് കൊണ്ടും നല്‍കുന്ന സ്പേസും വലിയ മത്സരങ്ങളില്‍ പ്രശനം തന്നെയാണ്. ഗ്രിസ്മാന്‍ നമ്പര്‍ 9 ആയ രണ്ട് മത്സരങ്ങള്‍ തന്നെയാണ് ബാഴ്സയുടെ സീസണിലെ ഏറ്റവും കണ്‍വിന്‍സിങ് ആയ രണ്ട് മത്സരങ്ങള്‍ (ബെറ്റിസ്, വലന്‍സിയ ) എന്ന് എനിക്കിപ്പോഴും തോന്നുന്നത് അത് കൊണ്ടാണ്.

Leave a comment