Editorial Foot Ball Top News

അവസാനം സിദാനും റയലും നിലയുറപ്പിക്കുന്നു

October 6, 2019

അവസാനം സിദാനും റയലും നിലയുറപ്പിക്കുന്നു

ഗ്രാനഡയെ രണ്ടിനെതിരെ നാല് ഗോളുകൾക്ക് പരാജയപ്പെടുത്തി റയൽ മാഡ്രിഡ് ല ലീഗയിൽ ഒന്നാമതെത്തിയിരിക്കുകയാണ്. തുടർച്ചയായ രണ്ടു സമനിലകൾക്ക് ശേഷമാണ് അവർ വിജയ വഴിയിൽ തിരിച്ചു എത്തിയിരിക്കുന്നത്. പ്രിത്യേകിച്ചു ദുർബലരായ ബെൽജിയം ടീം ബ്രഗേ ബെർണാബുവിൽ അവരെ സമനിലയിൽ രണ്ടു ഗോളുകൾ അടിച്ചു സമനിലയിൽ കുരുക്കിയത് വലിയ വിമർശനങ്ങൾക്കു വഴി വെച്ചിരുന്നു. ജയത്തോടെ 8 മത്സരങ്ങൾ പിന്നിടുമ്പോൾ 18 പോയിന്റുമായി ഒന്നാമതാണ്.

പ്രതീക്ഷ നൽകുന്ന ചില ഘടകങ്ങൾ
സിദാനും ബെയ്‌ലും കുറച്ചു നാളുകളായി നല്ല ബന്ധത്തിലല്ല. പക്ഷെ ഒരു പ്രൊഫഷണൽ അന്തരീക്ഷത്തിൽ അഹംബോധത്തിന് വലിയ സ്ഥാനമില്ലന്നുള്ള വസ്തുത സിദാൻ തിരിച്ചറിഞ്ഞു കഴിഞ്ഞിരിക്കുന്നു. റയലിന് ഇന്ന് ഒരു കാതലായ കരുത്തു നല്കാൻ പ്രാപ്തിയുള്ള കളിക്കാരൻ തന്നെയാണ് ബേയിൽ. ബെയ്‌ലിനെ കളത്തിൽ ഇറക്കിയതോടു കൂടി മാഡ്രിഡിന് ആക്രമണത്തിൽ മൂർച്ച വന്നിരിക്കുന്നു. ബെൻസിമ അടിച്ച ആദ്യ ഗോളിന് ബേയിൽ നൽകിയ പാസ് അതിനെ അടിവര ഇടുന്നു.

ഈഡൻ ഹസാഡ് ഗോൾ വഴിയിലേക്ക് തിരികെ വന്നിരിക്കുന്നതാണ് മറ്റൊരു ശുഭസൂചന. അദ്ദേഹത്തിന്റെ ടീമിനായുള്ള ആദ്യ ഗോൾ അയാളുടെ പഴയ പ്രതാപത്തെ ഓർമിപ്പിച്ചു. ഈ പോസിറ്റീവായ അന്തരീക്ഷം സിദാന് നിലനിർത്താനായാൽ ഹസാഡ് ഗോളുകൾ നേടി കൊണ്ടേ ഇരിക്കും എന്ന് തന്നെ വേണം അനുമാനിക്കാൻ.

ലെഫ്റ്റ് വിങ്ങിൽ മാഴ്‌സെലോയുടെ മികവിൽ ഉള്ള ഇടിവ് ടീമിന് തലവേദന ആയിരുന്നു. ആ പൊസിഷനിൽ റൈറ്റ് ബാക്കായ ഡാനി കാർവഹൽ മികച്ച പ്രകടനം കാഴ്ച്ച വെച്ചത് ടീമിന് ആശ്വാസം നൽകുന്നു. മാഴ്‌സെലോയെ തള്ളി കളയാൻ ആയിട്ടില്ല. പക്ഷെ അദ്ദേഹം തന്റെ ഫോം തിരിച്ചു എടുക്കുന്നത് വരെ സിദാന് നല്ലൊരു ഓപ്ഷൻ ഉള്ളത് ടീമിന്റെ ശക്തിയുടെ ആഴത്തെ സൂചിപ്പിക്കുന്നു. പക്ഷെ കാർവഹലിനെ ഈ പൊസിഷനിൽ പരീക്ഷിച്ചതിൽ സിദാൻ അഭിനന്ദനം അർഹിക്കുന്നു.

മധ്യനിരയിൽ ലുക്കാ മോഡ്രിച്ചിന്റെ മോശം പ്രകടനം ആശങ്ക ഉയർത്തിയിരുന്നു. എന്നാൽ അത് ടോണി ക്രൂസ് അവസരത്തിന് ഒത്തു ഉയരഞ്ഞതിനാൽ ആയിരുന്നു എന്ന് ഇപ്പോൾ മനസിലാക്കുന്നു. കാസെമിറോയുടെ കൂടെ യുവ രക്തമായ ഫെഡറിക്കോ വാൽവഡെയെ ഇറക്കിയത് മധ്യനിരയിൽ പുതിയ മാനം നൽകിയിരിക്കുന്നു. മോഡ്രിച്ചിന് കുറച്ചു കൂടി സ്പേസ് ഇവർ രണ്ടു പേരും നൽകി. അവസരം വിനിയോഗിച്ച മോഡ്രിച് അതി സുന്ദരമായ ഒരു ലോങ്ങ് റേഞ്ച് ഗോളോടെ തന്റെ തിരിച്ചു വരവും അറിയിച്ചു. മോഡ്രിച്ചിൽ നിന്ന് ഇനിയും വളരെ അധികം സംഭാവനകൾ റയലിന് പ്രതീക്ഷിക്കാം.

  ഫെഡറികോ വാൽവഡെ

ഗ്രാനഡെക്ക് എതിരായ കളിയിൽ കേമനായി തിരഞ്ഞെടുത്ത യുവ താരം വാൽവഡെ എന്ന കളിക്കാരനിൽ, റയലിന് പുതിയ ഒരു സൂപ്പർ സ്റ്റാറിനെ ലഭിച്ചിരിക്കുന്നു. റോഡ്രിഗോ, വിനിഷ്യ്‌സ് ജൂനിയർ, എഡർ മിലിറ്റവോ എന്നിവരുടെ കൂടെ ഇദ്ദേഹവും ചേരുന്നത്, അവരുടെ ഭാവി ഭദ്രമാണന് സൂചിപ്പിക്കുന്നു.

ഗോളുകൾ വഴങ്ങുന്നത് പക്ഷെ മാഡ്രിഡ് കുറക്കേണ്ടതുണ്ട്. സൂപ്പർ ഗോളി കോർട്‌വാ മാനസിക പിരിമുറക്കത്തിന് അടിമപ്പെട്ടു പോയത് അവർക്ക് കനത്ത തിരിച്ചടിയാണ്. ഇപ്പോളത്തെ ഗോളിയായ അറേലോവ കുറച്ചു കൂടി മികവ് പുലർത്തേണ്ടതുണ്ട്. എന്തിരുന്നാലും ല ലീഗയിൽ ബാഴ്സക്ക് നല്ലൊരു വെല്ലുവിളി ഉയർത്താൻ റയലിന് സാധിക്കും എന്ന് തന്നെ വേണം കരുതാൻ.

Leave a comment