Foot Ball Top News

ലെസ്റ്ററിന്റെ ചെറുത്തുനിൽപ്പും മറികടന്ന് ലിവർപൂൾ

October 6, 2019

ലെസ്റ്ററിന്റെ ചെറുത്തുനിൽപ്പും മറികടന്ന് ലിവർപൂൾ

പ്രീമിയർ ലീഗിൽ ഈ സീസണിൽ ഏറ്റവും കുറവ് ഗോളുകൾ വഴങ്ങിയ ലിവർപൂളും ലെസ്റ്ററും ഏറ്റുമുട്ടിയപ്പോൾ വിജയം യോർഗെൻ ക്ളോപ്പിന്റെ ലിവർപൂളിന് ഒപ്പം നിന്നു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് യോർഗെൻ ക്ളോപ്പിന്റെ ടീം പഴയ ലിവർപൂൾ മാനേജർ ആയ ബ്രെൻഡൻ റോജേഴ്‌സ് നയിച്ച ലെസ്റ്ററിനെ മറികടന്നത്. സമനിലയിലേക്ക് പോയ കളിയിൽ ഇഞ്ചുറി ടൈമിൽ കിട്ടിയ പെനാൽറ്റിയുമായി ലിവർപൂൾ ജൈത്രയാത്ര തുടരുന്നു.

തുടക്കം മുതലേ അത്യുഗ്ര മനഃസാന്നിധ്യമാണ് ഇരു ടീമുകളും കാഴ്ച വെച്ചത്. ലിവർപൂളിന് മേധാവിത്വം നൽകാതെ ആദ്യപകുതിയിൽ കളി കൊണ്ടുപോകാനായതിൽ ലെസ്റ്ററിനെ അഭിനന്ദിക്കണം. പക്ഷെ തങ്ങളോട് ഏറ്റുമുട്ടുമ്പോൾ പിഴവുകൾക്ക് വലിയ വിലനൽകേണ്ടി വരുമെന്ന് ലിവർപൂൾ ഒരിക്കൽക്കൂടി കളിയുടെ 40 ആം മിനുട്ടിൽ തെളിയിച്ചു. മിൽനെർ നൽകിയ ദൈർഖ്യമേറിയ പാസ് ക്ലിയർ ചെയ്യാൻ ലെസ്റ്റർ പ്രതിരോധം നിസ്സഹായരായപ്പോൾ സാദിയോ മാനേ ലിവർപൂളിന് ലീഡ് നൽകി. ഒരു തികഞ്ഞ സ്‌ട്രൈക്കറുടെ ഗോൾ ആയിരുന്നു അത്.

രണ്ടാം പകുതിയിൽ മാനേ, ഫിർമിനിജോ, സാലഹ് ത്രയം നിരവധി അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ലക്‌ഷ്യം മാത്രം കാണാനായില്ല. എന്നാൽ കളിക്ക് വിപരീതമായി ലെസ്റ്ററിനെ ജെയിംസ് മാഡിസൺ മുന്നിൽ എത്തിച്ചു. അതും കളി തീരാൻ വെറും പത്തു മിനുട്ട് മാത്രം ബാക്കി നിൽക്കേ. സഹകളിക്കാരൻ പെരേര നൽകിയ അതിമനോഹര പാസ് മാഡിസൺ ഗോൾ ആക്കുകയായിരുന്നു.

വിജയ ഗോൾ നേടാനായി ലിവർപൂളിന്റെ കഠിന പരിശ്രമവും ലെസ്റ്ററിന്റെ ധീരമായ പ്രധിരോധവുമാണ് പിന്നീട് കണ്ടത്. എന്നാൽ ആൾബ്രൈറ്റണിന്റെ അനാവശ്യമായ ടാക്കിൾ സാനെക്കും ലിവർപൂളിനും 93 ആം മിനുട്ടിൽ പെനാൽറ്റി ലെഭിക്കുന്നതിനും ജയം കൈക്കലാക്കുന്നതിലും കലാശിച്ചു. പെനാൽറ്റി ഗോൾ ആക്കുകയും ആദ്യ ഗോളിന് വഴി ഒരുക്കുകയും ചെയ്ത ജെയിംസ് മിൽനെറാണ് കളിയിലെ കേമൻ. ആറ് മാസമായി പ്രീമിയർ ലീഗിൽ ലിവർപൂൾ പരാജയം അറിഞ്ഞിട്ടില്ലേ ഇല്ല.

Leave a comment