വെള്ളകുപ്പായത്തിലെ രണ്ടാം ജന്മം !!
ഒരുപക്ഷെ വിമർശകരെ ബോധ്യപെടുത്തുന്നതിനേക്കാൾ അയാൾക്ക് അയാളെ തന്നെ ബോധ്യപെടുത്താനുണ്ടായിരുന്നു, തന്റെ ബാറ്റിംഗ് കഴിവുകൾ വെള്ള കുപ്പായത്തിലും ലോകത്തിന്റെ മുന്നിൽ പുറത്തെടുക്കാൻ തനിക്ക് കഴിയുമെന്ന ആ വിശ്വാസം. ആ വെള്ള കുപ്പായത്തിൽ ഓപ്പണറുടെ റോളിൽ ഒരുപക്ഷെ അവസാനമായി ടീം മാനേജ്മെന്റ് അയാളുടെ മുന്നിലേക്ക് വച്ചു നീട്ടിയ ആ അവസരം….ഒരു ചെറിയ പിഴവ് പോലും തന്റെ ടെസ്റ്റ് കരിയറിന് അന്ത്യം കുറിക്കാമെന്ന സമ്മർദങ്ങൾക്കിടയിലും അയാൾ സ്വന്തമാക്കിയ ആ മൂന്നക്കത്തിന് സവിശേഷതകൾ ഏറെയാണ്, അയാളുടെ ശക്തമായ മനഃസാന്നിധ്യവും, പോരാളിയുടെ വിട്ടുകൊടുക്കാത്ത മനസ്സുമാണ് അത് സൂചിപ്പിക്കുന്നത്…..
കളിച്ചു പരിചിതമായ സാഹചര്യത്തിൽ സ്വന്തമാക്കിയ സെഞ്ചുറിയാണെങ്കിലും ഇതദ്ദേഹത്തിന് നൽകുന്ന ആ ആത്മവിശ്വാസം അത് അയാളെ വെള്ള കുപ്പായത്തിൽ ഒരു പുതിയ കരിയറിലേക്ക് നയിക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം, ആശംസിക്കാം…..
വിരമിച്ചതിനു ശേഷം ചുമ്മാ തന്റെ കരിയറിലൂടെ കണ്ണോടിക്കുമ്പോൾ അയാൾക്ക് ഒരിക്കലും തോന്നരുത് ഞാൻ കുറച്ചുകൂടി പരിശ്രമിച്ചിരുന്നെങ്കിൽ എനിക്ക് കുറച്ചു കൂടി എന്റെ ടെസ്റ്റ് റെക്കോർഡ് നന്നാക്കാമായിരുന്നു എന്ന്……
നിങ്ങൾ നിങ്ങളുടെ സ്വതസിദ്ധമായ ശൈലിയിൽ മുന്നോട്ട് പോവുക, ജയ പരാജയങ്ങളെ ഓർത്ത് വ്യാകുലപ്പെടാതെ…..
Pranav