Foot Ball Top News

U -18 സാഫ് കപ്പിൽ മുത്തമിട്ട് ഇന്ത്യൻ ചുണക്കുട്ടികൾ

September 29, 2019

U -18 സാഫ് കപ്പിൽ മുത്തമിട്ട് ഇന്ത്യൻ ചുണക്കുട്ടികൾ

ബംഗ്ലാദേശിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി ഇന്ത്യൻ അണ്ടർ 18 ടീം സാഫ് കപ്പ് ഉയർത്തി. ഓഗസ്റ്റിൽ അണ്ടർ 15 വിഭാഗത്തിലും ബംഗ്ളാകളെ പരാജയപ്പെടുത്തി ഭാരതം കിരീടം ചൂടിയിരുന്നു. ഇന്ത്യക്ക് വേണ്ടി വിക്രം പ്രതാപ് സിങ്ങും രവി ബഹാദൂർ റാണയുമാണ് ലക്‌ഷ്യം കണ്ടത്. ബംഗ്ലാദേശിനായി യാസിൻ അറഫാത് ആശ്വസ ഗോളും നേടി.

സ്കോറിങ്ങിനു തുടക്കം കുറിച്ചത് ഇന്ത്യയാണ്. കളി തുടങ്ങി രണ്ടു മിനുട്ടിനുള്ളിൽ പ്രതാപ് സിങ്ങിന്റെ വ്യക്തിഗത മികവിൽ ഇന്ത്യ മുന്നിൽ എത്തുകയായിരുന്നു. തന്നെ മാർക്ക് ചെയ്ത ഡിഫെൻഡറിനെ അനായാസം മറികടന്ന് അതിസുന്ദരമായ ഒരു ഗോളോടെ ആയിരുന്നു ഇന്ത്യക്ക് ലീഡ് ലഭിച്ചത്. എന്നാൽ 40 മിനുട്ട് പിന്നിട്ടപ്പോൾ ബംഗ്ലാദേശ് ഒരണ്ണം അറഫാത്തിലൂടെ തിരിച്ചടിച്ചു. കളിയുടെ ഇഞ്ചുറി ടൈമിൽ 30 വാരം അകലെ നിന്ന് റാണ തൊടുത്ത തീ പായും ഷോട്ട് ബംഗ്ലാ ഗോളിയെ കാഴ്ചക്കാരനാക്കി വലചലിപ്പിച്ചപ്പോൾ ചരിത്രത്തിൽ ആദ്യമായി അണ്ടർ 18 വിഭാഗത്തിൽ ഇന്ത്യ കിരീടം ഉയർത്തി.

Leave a comment