Cricket Top News

പാകിസ്ഥാൻ ശ്രീലങ്ക ആദ്യ മൽസരം ഉപേക്ഷിച്ചു

September 27, 2019

author:

പാകിസ്ഥാൻ ശ്രീലങ്ക ആദ്യ മൽസരം ഉപേക്ഷിച്ചു

പാകിസ്ഥാൻ ശ്രീലങ്ക ആദ്യ ഏകദിനം മഴമൂലം  ഉപേക്ഷിച്ചു. റടോസ് പോലും ഇടാൻ കഴിയാതെ മൽസരം ഉപേക്ഷിക്കുകയായിരുന്നു. മഴ അവസാനിച്ചെങ്കിലും ഗ്രൗണ്ട് നനഞ്ഞിരിക്കുന്നതിനാൽ വെള്ളം ഗ്രൗണ്ടിൽ നിന്ന് കളയാം സമയം കൊടുത്താൽ എടുക്കും എന്നതും കണക്കിലെടുത്താണ് മത്സരം ഉപേക്ഷിച്ചത്. കനത്ത സുരക്ഷയാണ് സ്റ്റേഡിയത്തിൽ ഒരുക്കിയിരുന്നത്.രണ്ടാം മൽസരം ഈ മാസം 29ന് നടക്കും. മഴക്ക് ശേഷം 20 ഓവർ മത്സരത്തിന് ശ്രമിച്ചെങ്കിലും ഗ്രൗണ്ടിലെ നനവ് കാരണം ഈ തീരുമാനം ഉപേക്ഷിക്കുകയായിരുന്നു.

സെപ്റ്റംബർ 27 മുതൽ 29 വരെയാണ് ഏകദിന മത്സരങ്ങൾ നടക്കുക. അതിന് ശേഷം ലാഹോറിൽ ഒക്ടോബർ മൂന്ന് മുതൽ ഒൻപത് വരെയാണ് ടി20 മത്സരങ്ങൾ നടക്കുന്നത്.സുരക്ഷ പ്രശ്‌നം ചൂണ്ടിക്കാട്ടി മുൻനിര താരങ്ങളിൽ പലരും മൽസരത്തിൽ പങ്കെടുക്കുന്നില്ല. ഇതിനാൽ ശ്രീലങ്കയിലെ പത്ത് പ്രമുഖ താരങ്ങൾ സുരക്ഷാ ആശങ്കകൾ ചൂണ്ടിക്കാട്ടി പര്യടനത്തിനെത്തിയിട്ടില്ല.ദേശീയ ടി 20 ക്യാപ്റ്റൻ ലസിത് മലിംഗ, ദേശീയ ഏകദിന ക്യാപ്റ്റൻ ദിമുത്ത് കരുണരത്ന എന്നിവരുൾപ്പെടെയുള്ളവരാണ് പര്യടനത്തിൽ പങ്കെടുക്കാത്തവർ.

Leave a comment