ജയ്പൂർ പിങ്ക് പാന്തേഴ്സ് പുനേരി പൽത്താനെ തോൽപ്പിച്ചു
ഇന്നലെ നടന്ന വിവോ പ്രൊ കബഡി ലീഗിലെ രണ്ടാം മൽസരത്തിൽ ജയ്പൂർ പിങ്ക് പാന്തേഴ്സ് പുനേരി പൽത്താനെ തോൽപ്പിച്ചു. ജയ്പ്പൂർ പിങ്ക് പാന്തേഴ്സിൻറെ ഈ സീസണിലെ ഒൻപതാം വിജയമാണ് ഇന്നലെ നേടിയത്. ജയ്പൂരിലെ സവായ് മാൻസിംഗ് സ്റ്റേഡിയത്തിൽ നടന്ന മൽസരത്തിൽ 43-34 എന്ന സ്കോറിനാണ് അവർ പുനേരി പൽത്താനെ തോൽപ്പിച്ചത്. ജയ്പൂർ പിങ്ക് പാന്തേഴ്സിനായി ദീപക് ഹൂഡയും ദീപക് നർവാളും സൂപ്പർ 10 നേടുകയും ചെയ്തു.മത്സരത്തിൽ തുടക്കം മുതൽ ആക്രമിച്ചു കളിച്ച ജയ്പ്പൂർ തുടക്കത്തിൽ തന്നെ പുനേരിയെ ഓൾഔട്ടാക്കി. ഓൾഔട്ടിനുശേഷം കൂടുതൽ ആക്രമണോത്സുകതയോടെ കളിച്ച പുനേരി പൽത്താൻ മുമ്പത്തേതിനേക്കാൾ കൂടുതൽ സ്വതന്ത്രമായി പോയിന്റുകൾ നേടാൻ തുടങ്ങി. എന്നിരുന്നാലും, ഹൂഡയും സാലുങ്കെയും പുനേരിയുടെ പ്രതിരോധത്തിനെതിരെ മികച്ച പ്രകടനം നടത്തി.

രണ്ടാം പകുതിയിലും തകർപ്പൻ പ്രകടനം നടത്തിയ ജയ്പ്പൂർ പോയിന്റുകൾ അനായാസം നേടുകയും വീണ്ടും പുനേരിയെ ഓൾഔട്ടാക്കുകയും ചെയ്തു. മൽസരത്തിൽ ജയ്പ്പൂരിന് വേണ്ടി ദീപക് 11 പോയിന്റുകൾ നേടിയപ്പോൾ അമിത് 4 ടാക്കിൾ പോയിന്റും നേടി. പുനേരിക്ക് വേണ്ടി പങ്കജ് 12 പോയിന്റ് നേടി.