ക്രിസ്റ്റ്യാനോ സമ്പൂര്‍ണ ഫുട്ബോളര്; വിരാട് കോലി
പനാജി: യുവന്റസിന്റെ പ്രിയതാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ സമ്പൂര്‍ണ ഫുട്ബോളര് എന്ന് വിളിച്ച് ഇന്ത്യന്‍ നായകന് വിരാട് കോലി. ഗോവയില്‍ ഒരു പ്രമുഖ പത്രത്തിന് നൽകിയ അഭിമുഖത്തിലായാണ് കോലി റൊണാൾഡോയെ ഇങ്ങിനെ വിശേഷിപ്പിച്ചത്. മെസിയേക്കാള്‍ മികച്ച താരമായി റോണോയെ എന്തുകൊണ്ട് തെരഞ്ഞെടുക്കുന്നു എന്ന ചോദ്യത്തിന് താന്‍ കണ്ട സമ്പൂര്‍ണ ഫുട്ബോളര് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ്. ഇടംകാലായാലും വലംകാലായാലും സ്പീഡായാലും ഡ്രിബ്ലിങ്ങായാലും റോണോ വിസ്മയമാണെന്നാണ് കോലി മറുപടി നല്‍കിയത്.

അതെ സമയം, ഫിഫയുടെ മികച്ച ഫുട്ബോളര്‍ക്കുള്ള പുരസ്കാരം ഇത്തവണയും മെസിക്കായിരുന്നു. യൂറോപ്യൻ ഫുട്ബോളർ ഓഫ് ദ ഇയറായ വിർജിൽ വാൻഡൈക്കിനെയും ചിരവൈരിയായ ക്രിസ്റ്റ്യാനോ റൊണാൾഡോയെയും മറികടന്നാണ് മെസി ആറാം തവണയും ലോക ഫുട്ബോളറായത്.