ഋഷഭ് പന്തിന്റെ ടെസ്റ്റ് ക്രിക്കറ്റിലെ പ്രകടനത്തെ ചോദ്യം ചെയ്ത് മുന്‍ ഇന്ത്യന്‍ താരം ദീപ് ദാസ് ഗുപ്ത
കൊല്‍ക്കത്ത: ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്തിന്റെ ടെസ്റ്റ് ക്രിക്കറ്റിലെ പ്രകടനത്തെ ചോദ്യം ചെയ്ത് മുന്‍ ഇന്ത്യന്‍ താരവും വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനുമായ ദീപ് ദാസ് ഗുപ്ത രംഗത്ത്. ഏകദിന, ടി20 ടീമുകളിലേ മോശം പ്രകടനങ്ങളുടെ പേരില്‍ വിമര്‍ശനത്തിന്റെ മുള്‍മുനയില്‍ നില്ക്കുന്ന യുവതാരത്തിന് നേരെ ഇപ്പോൾ ദീപ് ദാസ് ഗുപ്ത എത്തിയിരിക്കുന്നത്. വിക്കറ്റ് കീപ്പറെന്ന നിലയില്‍ ടെസ്റ്റിലും ഋഷഭ് പന്തിന്റേത് അത്ര മികച്ച പ്രകടനമല്ലെന്ന് ദീപ് ദാസ് ഗുപ്ത പറഞ്ഞു.

പരുക്കുമാറ്റി തിരിച്ചെത്തിയ സാഹ ആഭ്യന്തര ക്രിക്കറ്റില്‍ ബാറ്റ്സ്മാനെന്ന നിലയിലും വിക്കറ്റ് കീപ്പറെന്ന നിലയിലും മികച്ച പ്രകടനമാണ് പുറത്തെടുത്തതെന്നും താരം പറഞ്ഞു . ഏല്‍പ്പിക്കുന്ന ഉത്തരവാദിത്തങ്ങളെല്ലാം സാഹ ഭംഗിയായി നിറവേറ്റിയിട്ടുണ്ട്. ടെസ്റ്റ് ക്രിക്കറ്റില്‍ നിലവില്‍ ലോകത്തിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ സാഹയാണെന്ന് പറയാനാകുമെന്നും താരം കൂട്ടിച്ചേർത്തു.