മഞ്ഞപ്പടയുടെ ഔദ്യോഗിക കിറ്റ് പാർട്ണറായി റേയാർ സ്പോർട്സിനെ പ്രഖ്യാപിച്ചു
കൊച്ചി: ഐഎസ്എല്ലിന്റെ പുതിയ സീസൺ ആരംഭിക്കുന്നതിന് ദിവസങ്ങൾ ബാക്കി നിൽക്കെ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ഔദ്യോഗിക കിറ്റ് പാർട്ണറെ പ്രഖ്യാപിച്ചു. പുതിയ സീസണിൽ റേയാർ സ്പോർട്സ് ബ്ലാസ്റ്റേഴ്സിന്റെ കിറ്റ് പാർട്നറായി എത്തുന്നത്. ബ്ലാസ്റ്റേഴ്സ് താരങ്ങൾക്ക് ടീം കിറ്റുകൾ, ട്രാവൽ വെയർ റെപ്ലിക്ക, ഫാൻ ജേഴ്സികൾ, തിരഞ്ഞെടുക്കപ്പെട്ട ക്ലബ് മെർക്കന്റയിസുകളായ സ്കെർവേസ്, ഹെഡ് വെയർ ക്യാപ്സ് , സ്ലിങ് ബാഗുകൾ, ഫ്ലാഗ്ഗുകൾ എന്നിവ ഇവർ നൽകും.

ഫുട്ബോൾ ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സുമായി സഹകരിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് റേയാർ സ്പോർട്സ് ഡയറക്ടർ ഭഗേഷ് കൊട്ടക് പറഞ്ഞു. ഗുണമേന്മ, നിറം, രൂപകൽപ്പന എന്നിവയിലാണ് റേയാർ സ്പോർട്സ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഒക്ടോബർ 20 നാണ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആറാം സീസൺ ആരംഭിക്കുന്നത്.