Cricket Top News

ബംഗ്ലാദേശ് -അഫ്ഗാനിസ്ഥാൻ ഫൈനൽ ടി20 മൽസരം മഴമൂലം ഉപേക്ഷിച്ചു

September 25, 2019

author:

ബംഗ്ലാദേശ് -അഫ്ഗാനിസ്ഥാൻ ഫൈനൽ ടി20 മൽസരം മഴമൂലം ഉപേക്ഷിച്ചു

ബംഗ്ലാദേശ്-അഫ്ഗാനിസ്ഥാൻ -സിംബാവെ ത്രികോണ ടി20 പരമ്പരയിലെ ഫൈനൽ മത്സരം മഴമൂലം ഉപേക്ഷിച്ചു. ടോസ് പോലും ഇടാൻ കഴിഞ്ഞില്ല. ഫൈനൽ മത്സരം ധാക്കയിലെ ഷേരെ ബംഗള നാഷണല്‍ സ്റ്റേഡിയത്തിലായിരുന്നു നടക്കാൻ ഇരുന്നത്. റിസേർവ് ദിനം ഇല്ലാത്തതിനാൽ ഇരു ടീമുകളും ട്രോഫി പങ്കിട്ടു. ആറ് മണിക്ക് തുടങ്ങേൻഡ് മൽസരം ഏറെ വൈകിയും തുടങ്ങാൻ സാധിച്ചില്ല. 9:30 ന് ആണ് മഴ അവസാനിച്ചത്.

നാല് കളികളിൽ മൂന്ന് മൽസരവും ജയിച്ച ബംഗ്ളദേശ് ആണ് പോയിന്റ് നിലയിൽ ഒന്നാമത് എത്തിയത്. അഫ്‌ഗാൻ നാല് കാളികളിൽ നിന്ന് രണ്ട് മൽസരം മാത്രമാണ് ജയിച്ചത്. സിംബാബ്‌വെ  ഒരു മത്സരം മാത്രമാണ് ജയിച്ചത്. ആദ്യ രണ്ട് മത്സരങ്ങളിലും മികച്ച പ്രകടനം നടത്തിയ അഫ്ഗാനിസ്ഥാൻ പിന്നീട് മോശം പ്രകടനത്തിലൂടെ പോയിന്റ് നിലയിൽ രണ്ടാമതാകുകയായിരുന്നു. അതേസമയം തുടക്കം മോശമായിരുന്നു ബംഗ്ലാദേശ് മികച്ച ഫോമിലേക്ക് തിരിച്ചെത്തുകയും ചെയ്തു. അഫ്ഗാനിസ്ഥാനുമായി ആദ്യം ഏറ്റുമുട്ടിയപ്പോൾ പരാജയം ഏറ്റുവാങ്ങിയ ബംഗ്ലാദേശ് കഴിഞ്ഞ മത്സരത്തിൽ നാല് വിക്കറ്റിന് അവരെ തോൽപ്പിച്ചിരുന്നു.

Leave a comment