Foot Ball Top News

ഫിഫ ലോകകപ്പ് യോഗ്യത: മൂന്നാം മത്സരത്തിനുള്ള ഇന്ത്യയുടെ പ്രാഥമിക ടീമിനെ പ്രഖ്യാപിച്ചു 

September 25, 2019

author:

ഫിഫ ലോകകപ്പ് യോഗ്യത: മൂന്നാം മത്സരത്തിനുള്ള ഇന്ത്യയുടെ പ്രാഥമിക ടീമിനെ പ്രഖ്യാപിച്ചു 

ഫിഫ ലോകകപ്പ് യോഗ്യത മത്സരത്തിലെ ഇന്ത്യയുടെ മൂന്നാം മത്സരത്തിനുള്ള പ്രാഥമിക ടീമിനെ പ്രഖ്യാപിച്ചു. 29 അംഗ ടീമിനെ ആണ് പ്രഖ്യാപിച്ചത്. ഇന്ത്യയുടെ മൂന്നാം മൽസരം ബംഗ്ലാദേശിനെതിരെയാണ്. ഇന്ത്യയുടെ നിർണായക മത്സരമാണിത്‌. ഒക്ടോബർ 15ന് കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ ആണ് മത്സരം നടക്കുക. ഇന്ത്യന്‍ പരിശീലകന്‍ സ്റ്റിമാച്ച്‌ ഇന്നലെയാണ് 29 അംഗ പ്രാഥമിക ടീമിനെ പ്രഖ്യാപിച്ചത്. പ്രാഥമിക ടീമിൽ അനസ് എടത്തൊടിക, ആഷിഖ് കുരുണിയന്‍, സഹല്‍ അബ്ദുല്‍ സമദ് എന്നിവർ ഇടം നേടിയിട്ടുണ്ട്.

ആദ്യ മത്സരത്തിൽ ഒമാനോട്  തോൽക്കുകയും, രണ്ടാം മൽസരത്തിൽ ഖത്തറിനെ സമനിലയിൽ കുരുക്കുകയും ചെയ്ത ഇന്ത്യക്ക് മൂന്നാം മൽസരം വളരെ നിർണായകമാണ്. ആദ്യ രണ്ട് മത്സരത്തിലും മികച്ച പ്രകടനം നടത്തിയ  റൗളിങ് ബോര്‍ഗസ് പ്രാഥമിക ടീമിൽ ഇടം നേടിയിട്ടില്ല. ബംഗ്ലാദേശ് ആദ്യ മൽസരത്തിൽ അഫ്ഗാനിസ്ഥാനോട് തോറ്റിരുന്നു. ഗ്രൂപ്പ് ബിയിൽ ആണ് ഇന്ത്യ. ഒമാന്‍, ഖത്തര്‍, ബംഗ്ലാദേശ്‌, അഫ്‌ഗാനിസ്ഥാന്‍ എന്നീ ടീമുകളാണ് ഗ്രൂപ്പ് ബിയിൽ ഉള്ളത്. ഗ്രൂപ്പിലെ എല്ലാ ടീമുകളും പരസ്‌പരം മത്സരിക്കും.ലോക റാങ്കിങ്ങിൽ ഇന്ത്യ 103-ാം സ്ഥാനത്താണ് ഉള്ളത്. രണ്ടാം റൗണ്ടിൽ രണ്ടാമതായി ജയിച്ചാലും ഇന്ത്യക്ക് മൂന്നാം റൗണ്ടിൽ പ്രവേശിക്കാൻ കഴിയും.

29 അംഗ ഇന്ത്യൻ ടീം:

ഡിഫൻഡർമാർ: പ്രീതം കോട്ടാൽ, നിഷു കുമാർ, രാഹുൽ ഭെകെ, സന്ദേഷ് ജിംഗൻ, ആദിൽ ഖാൻ, നരേന്ദർ, സർതക് ഗോലുയി, അനസ് എദത്തോഡിക, അൻവർ അലി (ജൂനിയർ), മന്ദർ റാവു ദെസായി, സുഭാഷിഷ് ബോസ്, ജെറി ലാൽറിൻസുവാല.

മിഡ്‌ഫീൽഡർമാർ: ഉഡന്ത സിംഗ്, നിഖിൽ പൂജാരി, വിനിത് റായ്, അനിരുദ്ധ് താപ്പ, അബ്ദുൾ സഹാൽ, റെയ്‌നിയർ ഫെർണാണ്ടസ്, ബ്രാൻഡൻ ഫെർണാണ്ടസ്, ഹാലിചരൻ നർസാരി, ലാലിയാൻസുവാല ചാങ്‌തെ, ആഷിക് കുറുനിയൻ.

ഫോർവേഡ്: സുനിൽ ഛേത്രി, ബൽവന്ത് സിംഗ്, മൻ‌വീർ സിംഗ്, ഫാറൂഖ് ചൗദരി

ഗോൾകീപ്പർമാർ: ഗുർപ്രീത് സിംഗ് സന്ധു, അമൃന്ദർ സിംഗ്, കമൽജിത് സിംഗ്.

 

Leave a comment