Boxing Top News

ലോക ബോക്‌സിംഗ് ചാംപ്യന്‍ഷിപ്പിൽ ചരിത്ര നേട്ടവുമായി അമിത് പാംഘൽ

September 22, 2019

author:

ലോക ബോക്‌സിംഗ് ചാംപ്യന്‍ഷിപ്പിൽ ചരിത്ര നേട്ടവുമായി അമിത് പാംഘൽ

മോസ്‌കോ: റഷ്യയില്‍ നടന്ന ലോക ബോക്‌സിംഗ് ചാംപ്യന്‍ഷിപ്പ് ഫൈനലിൽ ചരിത്രനേട്ടം കുറിച്ച് അമിത് പാംഘൽ ഇന്ത്യക്ക് അഭിമാനമായി. 52 കിലോഗ്രാം വിഭാഗത്തില്‍ വെള്ളിമെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ പുരുഷ കായികതാരം നേട്ടവും അമിത് സ്വന്തമാക്കി. ഒളിംപിക് ചാംപ്യനായ ഉസ്ബക്ക് താരം സോയിറോവിയെ ആണ് താരം മലർത്തിയടിച്ചത്.

ചാംപ്യന്‍ഷിപ്പില്‍ രണ്ടാം സീഡായിരുന്നു താരത്തിന്റേത്. കഴിഞ്ഞ വര്‍ഷത്തെ ഏഷ്യന്‍ ഗെയിംസില്‍ 49 കിലോ വിഭാഗത്തില്‍ പാംഘല്‍ സ്വര്‍ണം നേടിയിരുന്നു. ഹരിയാനാ സ്വദേശിയായ 23 കാരൻ ലൈറ്റ് ഫ്ലൈ വെയ്റ്റ് വിഭാഗത്തിൽ 2018 ഏഷ്യൻ ഗെയിംസിൽ സ്വർണ്ണവും 2017 ഏഷ്യൻ അമേച്വർ ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ വെങ്കലവും നേടി.

Leave a comment