Foot Ball Top News

യൂറോപ്പ ലീഗ് – ചുവന്ന ചെകുത്താന്മാർക്ക് നേരിയ വിജയം

September 20, 2019

യൂറോപ്പ ലീഗ് – ചുവന്ന ചെകുത്താന്മാർക്ക് നേരിയ വിജയം

യൂറോപ്പ ലീഗ് ഗ്രൂപ്പ് മത്സരത്തിൽ ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡിന് നേരിയ വിജയം. കസാഖിസ്ഥാൻ ടീമായ അസ്താനയെ എതിരില്ലാത്ത ഒരു ഗോളിനാണ് അവർ പരാജയപ്പെടുത്തിയത്. യുവ താരം മേസൺ ഗ്രീൻവുഡ്‌ ആണ് കളിയിലെ ഏക ഗോൾ [73′] നേടിയത്.

സ്ഥിരം ടീമിൽ ഒമ്പത് മാറ്റങ്ങൾ വരുത്തിയാണ് സോൾഷെർ അസ്താനയെ നേരിട്ടത്. ആയതിനാൽ വിജയത്തോടെ തുടങ്ങാനായത് യുണൈറ്റഡിന് ആൽമവിശ്വാസം നൽകും. ഗ്രീൻവുഡിന് സ്കോറിങ് ഷീറ്റിൽ ഇടം പിടിക്കാൻ സാധിച്ചത് മറ്റൊരു ശുഭസൂചനയാണ്. മാത്രമല്ല ബ്രസീലിയൻ മിഡ്‌ഫീൽഡർ ഫ്രെഡ് അവസരത്തിന് ഒത്തു ഉണർന്നതും യൂറോപ്യൻ ഫുടബോളിൽ യൂണൈറ്റഡ് തങ്ങളുടെ സാന്നിധ്യം അറിയിക്കും എന്നതിന്റെ മുന്നറിയിപ്പ് തന്നെയാണ്.

Leave a comment