ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്കും ടോട്ടൻഹാമിനും ഇന്ന് മത്സരങ്ങൾ
ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് മത്സരങ്ങളിൽ ഇംഗ്ലീഷ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയും കഴിഞ്ഞ തവണത്തെ രണ്ടാം സ്ഥാനക്കാരായ ടോട്ടൻഹാമും ഇന്ന് കളത്തിൽ ഇറങ്ങും. സിറ്റി ഉക്രേനിയൻ ചാമ്പ്യന്മാരായ ഷക്തർ ഡോണെസ്റ്സ്കിനെ നേരിടുമ്പോൾ ടോട്ടൻഹാം ഗ്രീക്ക് ക്ലബായ ഒളിംപ്യക്കോസിനെ നേരിടും. രണ്ടു ഇംഗ്ലീഷ് ടീമുകൾക്കും ഇത് എവേ മാച്ച് ആണ്.
പോർച്ചുഗീസ് വിങ് ബാക്കായ ജാവോ ക്യാന്സലോ ഇന്ന് സിറ്റിക്ക് വേണ്ടി ഇറങ്ങാൻ സാധ്യത ഉണ്ട്. ചാമ്പ്യൻസ് ലീഗിൽ യൂറോപ്യൻ ക്ലബ്ബുകളെ നേരിടുമ്പോൾ ഉണ്ടാകുന്ന പ്രധിരോധ പാളിച്ചകൾ ക്യാന്സലോക്ക് ഒരു പരിധി വരെ നികത്താൻ സാധിക്കും എന്നാണ് ഗാർഡിയോള പ്രതീക്ഷിക്കുന്നത്. സ്റ്റോൺസിന് പരിക്ക് പറ്റിയതിനാൽ കൈൽ വോക്കർ സെന്റർ ഭാക്കാകാനാണ് സാധ്യത. ഡി ബ്രൂയിന മധ്യനിരയിൽ തിരിച്ചു വരാനും മെഹ്‌റസിനെ പരീക്ഷിക്കാനും സാധ്യത ഉണ്ട്.

ടോട്ടൻഹാമിന്റെ മാനേജറായി 50 ആം യൂറോപ്യൻ മത്സരത്തിനാണ് പോച്ചടിനോ ഇറങ്ങുന്നത്. അർജന്റീനക്കാരൻ പ്രധിരോധകൻ ഫോയിത് പരിക്ക് മൂലം കളിയ്ക്കാൻ സാധ്യത ഇല്ല. ല സെൽസോയും സെസ്‌സൈനോനും പരിക്കിന്റെ പിടിയിലാണ്. ലൂക്കാസ് മോറ ആദ്യ പതിനൊന്നിൽ മടങ്ങി വരാനാണു സാധ്യത. ഹാരി കയ്‌നിന്റെയും, സോണിന്റെയും, എറിക്സണിന്റെയും മികവിൽ ആയിരിക്കും ടോട്ടൻഹാം പ്രതീക്ഷ വെക്കുക.