Foot Ball Top News

പ്രീമിയർ ലീഗിൽ ഇന്ന് ആർസെനൽ -വാട്ട്ഫോഡ് മത്സരം

September 15, 2019

author:

പ്രീമിയർ ലീഗിൽ ഇന്ന് ആർസെനൽ -വാട്ട്ഫോഡ് മത്സരം

പ്രീമിയർ ലീഗിൽ ഗെയിം വീക്ക്‌ 5ഇൽ ഇന്ന് ആർസെനാൽ വാറ്റ്‌ഫോഡിനെ നേരിടും. വാറ്റ്‌ഫോഡിന്റെ തട്ടകമായ വിക്കറേജ്‌ സ്റ്റേഡിയത്തിൽ വച്ചാണ് മത്സരം. പ്രീമിയർ ലീഗിൽ നിലവിൽ 4 കളികളിൽ നിന്നു 7പോയിന്റ് ഉള്ള ആർസെനലിനു ഇന്നത്തെ മത്സരം ജയിച്ചാൽ പോയിന്റ് ടേബിളിൽ ലിവർപൂളിനും സിറ്റിക്കും പിന്നിൽ മൂന്നാമതെത്താം. എന്നാൽ വാറ്റ്‌ഫോഡിന് സ്ഥിതി മറിച്ചാണ്. കഴിഞ്ഞ സീസണിൽ ആദ്യ 4 കളിയും ജയിച്ചു ഏവരെയും ഞെട്ടിച്ച ടീമിന് ഈ സീസണിൽ 4മത്സരങ്ങളിൽ ആകെ നേടാനായത് 1പോയിന്റ് മാത്രമാണ്. മോശം പ്രകടനത്തിന്റെ പേരിൽ ടീം കോച്ച് ജാവി ഗാർഷ്യയെ പുറത്താക്കുകയും പുതുതായി ക്വിച്ചേ സാഞ്ചെസിനെ നിയമിക്കുകയും ചെയ്തു. അതിനാൽ പുതിയ കോച്ചിന്റെ കീഴിൽ മികച്ച പ്രകടനം നടത്താൻ ആയിരിക്കും വാറ്റ്‌ഫോഡിന്റെ ശ്രമം.

ആർസെനലിനു സ്റ്റാർ സ്‌ട്രൈക്കർ ലാകാസെറ്റിന്റെ പരിക്ക് തിരിച്ചടിയാണ്. കണങ്കാലിനേറ്റ പരിക്ക് മൂലം ഒക്ടോബർ വരെ താരം പുറത്തിരിക്കേണ്ടി വരും. പകരം നെൽസൺ അല്ലെങ്കിൽ മെസ്യൂട് ഒസിൽ വന്നേക്കും. കഴിഞ്ഞ കളികളിൽ വിമർശനം നേരിട്ടെങ്കിലും സ്വിസ് താരം ഷാക്കയും സ്റ്റാർട്ടിങ് ഇലവനിൽ ഉണ്ടാകാനാണ് സാധ്യത.

Leave a comment