Cricket Editorial Top News

ഷെയിൻ വോണിന് പകരക്കാരില്ല; ഉണ്ടാവുകയും ഇല്ല !!

September 13, 2019

ഷെയിൻ വോണിന് പകരക്കാരില്ല; ഉണ്ടാവുകയും ഇല്ല !!

ഓസ്‌ട്രേലിയക്ക് ജനിക്കാതെ പോയ അവരുടെ ക്യാപ്റ്റൻ, ലോകം കണ്ട ഏറ്റവും മികച്ച സ്പിന്നർമാരിൽ ഒരാൾ, ബോളുമായി ക്രീസിലേക് നടന്നു വരുന്നതിന് വരെ പ്രേത്യേക അഴക് സൃഷ്ടിച്ചവൻ, കൊണ്ടും കൊടുത്തും ഓസീസ് ജേഴ്സിയിൽ അവിസ്മരണീയമാക്കിയ കരിയർ. അതെ ഓസ്‌ട്രേലിയയുടെ ഇതിഹാസം ഷെയിൻ വോൺ…..

ഫസ്റ്റ് ക്ലാസ്സ്‌ ക്രിക്കറ്റിൽ വെറും ഏഴ് മത്സരത്തിന്റെ പരിചയം മാത്രം സമ്പാദ്യം ഉള്ളപ്പോഴായിരുന്നു ഷെയിൻ വോൺ ഇന്റർനാഷണൽ ക്രിക്കറ്റിലേക് കാലെടുത്തു വെക്കുന്നത്. തന്റെ അരങ്ങേറ്റം അദ്ദേഹം ഒരിക്കലും ഓർക്കാൻ ആഗ്രഹിക്കുന്ന ഒന്നായിരുന്നില്ല. സിഡ്നി ക്രിക്കറ്റ്‌ ഗ്രൗണ്ടിൽ രവി ശാസ്ത്രി അദ്ദേഹത്തെ നിലം പരിശാക്കിയപോഴും പ്രതിഭയുടെ മിന്നലാട്ടം വ്യക്തമായിരുന്നു അദ്ദേഹത്തിൽ. എല്ലാ ഇതിഹാസ താരത്തെയും പോലെ അദ്ദേഹവും തിരിച്ചു വരുന്നതായിരുന്നു പിന്നീട് ക്രിക്കറ്റ്‌ ലോകം കണ്ടത്

1996വേൾഡ് കപ്പിൽ ഓസീസിനെ ഫൈനലിൽ എത്തിച്ചതിലും 1999 വേൾഡ് കപ്പിൽ ഓസ്‌ട്രേലിയയെ ചാമ്പ്യന്മാരാകുന്നതിന് പിന്നിലും അദേഹത്തിന്റെ വിരലുകൾ വഴിച്ച പങ്കു വളരെ വലുതായിരുന്നു. എതിരാളികൾ പിടി തരാതെ മുന്നേറുമ്പോൾ സ്റ്റീവോ എന്ന ക്യാപ്റ്റൻ ബോൾ വച്ചു നീട്ടിയിരുന്നത് ഈ മാന്ത്രികന് മുന്നിലേക്കായിരുന്നു.

മികച്ച ഒരു ലോവർ ഓർഡർ ബാറ്സ്മാനും സ്ലിപ്പിലെ വിശ്വസ്ത ഫീൽഡറുമായിരുന്നു ഇദ്ദേഹം. ടെസ്റ്റ്‌ ക്രിക്കറ്റിൽ ഏതൊരു പിച്ചിലും ബോളിനെ കുത്തി തിരിപ്പിക്കാനുള്ള ഇദ്ദേഹത്തിന്റെ കഴിവും പ്രശംസനീയമാണ്. തന്റെ കാലഘട്ടത്തിൽ ഇന്ത്യ എന്ന ക്രിക്കറ്റ്‌ ടീമിനെതിരെ മാത്രമായിരുന്നു ഇദ്ദേഹം പതറിയത്. മറ്റൊരു അർത്ഥത്തിൽ ക്രിക്കറ്റ്‌ ദൈവത്തിന് മുന്നിൽ മാത്രം…

എന്നും വിവാദങ്ങളുടെ തോഴനും ആയിരുന്നു അയാൾ. 2003ൽ ഡ്രഗ് കേസിൽ കുടുങ്ങി വേൾഡ് കപ്പ്‌ നഷ്ടപ്പെട്ടതും, 1994ൽ വാതുവെപ്പുകാരുമായി ബന്ധം പുലർത്തിയെന്ന വർത്തയുമൊക്കെ അദ്ദേഹത്തിന്റെ കരിയറിലെ ചില കറുത്ത പാടുകളായിരുന്നു.

പക്ഷെ ക്രിക്കറ്റ്‌ ലോകം കണ്ട ഏറ്റവും മികച്ച ലെഗ് സ്പിന്നർ ആരെന്ന ചോദ്യം ഉയരുമ്പോൾ എല്ലാ ക്രിക്കറ്റ്‌ ആരാധകരും ഒരേ സ്വരത്തിൽ പറയുന്ന നാമം ഷെയിൻ വോൺ എന്നായിരിക്കും……..

Leave a comment