ബംഗ്ലാ കടുവകളെ മലർത്തിയടിച്ച് അഫ്ഗാനിസ്ഥാൻ
അഫ്ഗാനിസ്ഥാനെതിരെയുള്ള ബംഗ്ലാദേശിന്റെ ഏക ടെസ്റ്റ് മത്സരത്തിൽ അഫ്ഗാന് തകർപ്പൻ ജയം. 224 റൺസിന്റെ കൂറ്റൻ ജയമാണ് അഫ്ഗാൻ നേടിയത്. ഏക ടെസ്റ്റ് മൽസരം ജയിച്ചതോടെ അഫ്ഗാൻ പരമ്പര സ്വന്തമാക്കി. മഴ പലപ്പഴും മൽസരത്തിന് ഒരു ഭീഷണിയായിരുന്നു. 136/ 6 എന്ന നിലയിൽ ബാറ്റിങ് ആരംഭിച്ച ബംഗ്ലാദേശിന്റെ ഇന്നിങ്‌സ് 173ൽ അവസാനിച്ചു. അവസാന ദിവസം ബംഗ്ലാദേശിന്റെ പ്രതീക്ഷയായിരുന്ന ഷാകിബുല്‍ ഹസൻ 44 റൺസ് എടുത്ത് പുറത്തായതോടെ ബംഗ്ലാദേശിന്റെ അവസാന പ്രതീക്ഷയും അവസാനിച്ചു. രണ്ടാം ഇന്നിങ്സിലും അഞ്ച് വിക്കറ്റ് സ്വന്തമാക്കിയ നായകൻ റാഷിദ് ഖാൻ ആണ് ബംഗ്ലാദേശിനെ തകർത്തത്. റാഷിദ് രണ്ടാം ഇന്നിങ്സിൽ ആറ് വിക്കറ്റ് നേടി. 397 റൺസിൻറെ ലീഡ് ആണ് അഫ്ഗാൻ നേടിയത്. ആദ്യത്തെ ഓവര്‍സീസ് ജയമാണ് അഫ്ഗാന്‍ ഈ ജയത്തിലൂടെ സ്വന്തമാക്കിയത്. ബംഗ്ലാദേശിന്റെ അവശേഷിച്ച നാല് വിക്കറ്റുകൾ 36 റൺസിൽ അവസാനിച്ചു. രണ്ട് ഇന്നിങ്സിളുമായി റാഷിദ് ഖാൻ 11 വിക്കറ്റ് ആണ് നേടിയത്.
ഇന്നലെ രണ്ടാം ഇന്നിംഗ്സ് തുടങ്ങിയ ബംഗ്ലാദേശിന് വിക്കറ്റുകൾ പെട്ടെന്ന് തന്നെ നഷ്ട്ടമായി. റാഷിദ് ഖാൻ ആണ് രണ്ടാം ഇന്നിങ്സിലും ബംഗ്ലാദേശിനെ തകർത്തത്. താരം മൂന്ന് വിക്കറ്റ് നേടി. ഇസ്‌ലാം 41 റൺസ് നേടി. നേരത്തെ ആദ്യ ഇന്നിങ്സിൽ 137 റൺസ് ലീഡ് നേടിയ അഫ്ഗാൻ രണ്ടാം ഇന്നിങ്സിൽ 260 റൺസിന് ഓൾഔട്ടായി. അഫ്ഗാൻറെ രണ്ടാം ഇന്നിങ്സിൽ ഇബ്രാഹിം(87), അസ്ഗർ അഫ്ഗാൻ(50), അഫ്സർ(48) എന്നിവർ മികച്ച ബാറ്റിങ് നടത്തി. ബംഗ്ലാദേശിന് വേണ്ടി ഷാകിബ് അൽ ഹസൻ രണ്ടാം ഇന്നിങ്സിൽ മൂന്ന് വിക്കറ്റ് നേടി.ബംഗ്ളദേശിൻറെ ഒന്നാം ഇന്നിംഗ്സ് 205 റൺസിൽ അവസാനിച്ചിരുന്നു. അഫ്ഗാന് ബൗളർമാർ മികച്ച രീതിയിൽ പന്തെറിഞ്ഞപ്പോൾ ബംഗ്ലാദേശിന് പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല.
അഞ്ച് വിക്കറ്റ് നേടി ബംഗ്ളദേശിനെ തകർത്തത് നായകൻ റാഷിദ് ഖാൻ ആണ്. ആദ്യ ഇന്നിങ്സിൽ അഫ്ഗാനിസ്ഥാൻ 342 റൺസ് നേടിയിരുന്നു. 271/5 എന്ന നിലയിൽ രണ്ടാം ദിവസം ആരംഭിച്ച അഫ്ഗാന് വേണ്ടി ക്യാപ്റ്റൻ റാഷിദ് ഖാൻ മികച്ച പ്രകടനമാണ് നടത്തിയത്. രണ്ടാം ദിവസം റാഷിദ് നടത്തിയ ഒറ്റയാൾ പോരാട്ടമാണ് അഫ്ഗാനെ 342ൽ എത്തിച്ചത്. അസ്ഗർ അഫ്ഗാന്റെയും,അഫ്സറിൻറെയും വിക്കറ്റുകൾ അഫ്ഗാന് രണ്ടാം ദിവസം ആദ്യം തന്നെ നഷ്ടമായി. പിന്നീട് 51 റൺസ് നേടി റാഷിദ് ഖാൻ ടീമിനെ 342ൽ എത്തിച്ചു.






































