രണ്ടാം ഇന്നിഗ്സിൽ കൊടുങ്കാറ്റായി കമ്മിൻസ് !!
ഒരു സീം ബൗളർ കൂടുതലും തൻറെ പോയിന്റ് ഫിംഗറും ,മിഡിൽ ഫിംഗറും ബൗളിൻറെ സ്റ്റിച്ചിൽ ക്ലിപ്പ് ചെയ്തു പിടിച്ചാണ് ബൗളിംഗ് ഗ്രിപ് നേടുന്നത്. എന്നാൽ ബ്രെറ്റ് ലീ എന്ന വേഗ രാജാവിനെ സ്വപ്നം കണ്ടു വളർന്ന കൊച്ചു പയ്യന് കുട്ടിക്കാലത്തു തന്നെ സഹോദരിയുടെ കുസൃതി കാരണം മിഡിൽ ഫിങ്കറിൻറെ മുകൾ ഭാഗം നഷ്ടപ്പെട്ട് പോയി. തികഞ്ഞ സ്പോർട്ടി അത്ലറ്റിക് ആയ അദ്ദേഹം തൻറെ പാഷൻ ആയ ക്രിക്കറ്റ് ഫാസ്റ്റ് ബൗളിംഗ് തിരഞ്ഞെടുത്തു എന്ന് മാത്രമല്ല ,ഇന്ന് ക്രിക്കറ്റിന്റെ സമ്പൂർണ രൂപമായ ടെസ്റ്റ് ഫോർമാറ്റിലെ ഒന്നാം നമ്പർ ബൗളറായി മാറിയിരിക്കുന്നു -“പാട്രിക് ജെയിംസ് കമ്മിൻസ് ”
2011 ൽ വാണ്ടറേസ് സ്റ്റേഡിയത്തിൽ പ്രൊറ്റീസിനെതിരെ നടത്തിയ അരങ്ങേറ്റത്തിൽ തന്നെ പതിനെട്ട് വയസുള്ള പയ്യൻ തൻറെ വരവ് ക്രിക്കറ്റ് ലോകത്തെ അറിയിച്ചു. ആദ്യ ഇന്നിഗ്സിൽ ഒരു വിക്കറ്റ് മാത്രം നേടാൻ ആയെങ്കിലും, രണ്ടാം ഇന്നിഗ്സിൽ ജോഹന്നാസ് ബർഗിൽ കമ്മിൻസ് കൊടുംകാറ്റായി വീശി. സൗത്ത് ആഫ്രിക്കയുടെ ആറ് വിക്കറ്റുകൾ പിഴുതു. ബാറ്റിങ്ങിൽ വാലറ്റത്തു ജോൺസണ് മികച്ച പിന്തുണ നൽകി. ഓസിസിന് വിജയവും പരമ്പര സമനിലയും നേടിക്കൊടുത്ത പെർഫോമൻസ് അദ്ദേഹത്തെ ആദ്യ ടെസ്റ്റിൽ തന്നെ മാൻ ഓഫ് ദി മാച്ച് ആക്കി.
റൈറ്റ് ഹാൻഡ് സീം ബൗളറാണ് ഇരുപത്തിയാറു കാരനായ കമ്മിൻസ് .മികച്ച വേഗതയിൽ ലൈനും ലെങ്തും കീപ് ചെയ്തു ആറു പന്തുകളും കൃത്യയ്തയോടെ എറിയാൻ കഴിയുന്ന ചുരുക്കം ബൗളർമാരിൽ ഒരാൾ!!!
പേസും ,ബൗൺസും നിറഞ്ഞ പിച്ചുകളിൽ അപകടകാരി, വേഗതയും സ്വിങ്ങും എളുപ്പത്തിൽ കണ്ടെത്താൻ മിടുക്കൻ. ലൈനും ലെംഗ്തും ഫോളോ ചെയ്ത് ആക്കുറസി ബൗൺസേർസ് എറിഞ്ഞു ബാറ്സ്മാനെ വിഷമിപ്പിക്കും. നിർഭാഗ്യവശാൽ പരുക്കുകൾ വേട്ടയാടിയതു അദ്ദേഹത്തിൻറെ സ്വപ്നതുല്യമായ കരിയർ തകർത്തു. കഴിഞ്ഞ എട്ടു വര്ഷം കൊണ്ട് ഇദ്ദേഹം കളിച്ചത് വെറും 24 ടെസ്റ്റുകൾ.എന്നാൽ ഇതിൽ നിന്നും 118 വിക്കറ്റുകൾ സ്വന്തമാക്കി. ഐസിസി റാങ്കിങ്ങിലെ ഉയർന്ന പോയിന്റ് (914)നേടി ബൗളേഴ്സിൽ ഒന്നാമനായി മാറിയിരിക്കുന്നു.
കളിച്ച മിക്ക രാജ്യങ്ങൾക്കെതിരെയും 30 ൽ താഴെ മാത്രം ബൗളിംഗ് ആവറേജ് . പരുക്കുകൾ ഇല്ലായിരുന്നെങ്കിൽ ഇന്ന് 300 വിക്കറ്റുകൾക് മുകളിൽ നേടിയേനെ. കമ്മിൻസ് ലോവർ ഓർഡർ ബാറ്റിങ്ങിൽ വിശ്വസ്തനായ ബാറ്റ്സ്മാൻ കൂടിയാണ്.ഇന്ത്യയുടെ കഴിഞ്ഞ ഓസിസ് പര്യടനത്തിൽ ബാറ്റു കൊണ്ട് ഇദ്ദേഹം ഇന്ത്യൻ ബൗളേഴ്സിനെ വിഷമിപ്പിച്ചു. അവരുടെ മികച്ച റൺ വേട്ടക്കാരിൽ ഇദ്ദേഹത്തിൻറെ പേരും ഉണ്ടായിരുന്നു എന്നത് ഓൾ റൌണ്ട് മികവ് തുറന്നു കാട്ടുന്നു .കരിയറിൽ രണ്ടു അർദ്ധ സെഞ്ചുറികളും ഉണ്ട് .
മാഞ്ചസ്റ്ററിലെ നാലാം ആഷസ് ടെസ്റ്റിലെ നാലാം ദിവസത്തെ നാലാം ഇന്നിഗ്സിലെ ആദ്യ ഓവറിലെ മൂന്നും നാലും പന്തുകളിൽ അക്കൗണ്ട് തുറക്കും മുൻപേ രണ്ടു ഇംഗ്ലീഷ് ബാറ്സ്മാന്മാരെ പുറത്താക്കിയ പന്തുകൾ ന്യൂ ബോൾ കമ്മിൻസ് എത്ര മനോഹരമായി കൈകാര്യം ചെയ്യുന്നത് എന്നതിന്റെ തെളിവാണ്. ഒന്നാം നമ്പർ ബൗളറുടെ പ്രൗഢി തെളിയിക്കുന്ന ഡെലിവെറിയിലൂടെയാണ് ഫാബ് ഫോറിലെ ജോ റൂട്ടിനെ ഗോൾഡൻ ഡക്കിലൂടെ ഡഗ് ഔട്ടിലേക് പറഞ്ഞയച്ചത്. ബൈൽസ് ഇളകിയത് അദ്ദേഹത്തിന് പോലും വിശ്വസിക്കാൻ കഴിഞ്ഞില്ല. അഞ്ചാം ദിനം മോർണിംഗ് സെഷനിൽ ജേസൺ റോയ് അടിയറവ് പറഞ്ഞതും കമ്മിൻസിന്റെ മനോഹാരിത നിറഞ്ഞ ബൗളിങ്ങിലൂടെയാണ്. ബാറ്റിന്റെയും പാഡിന്റെയും ഇടയിലുള്ള നേരിയ വിടവ് കണ്ടെത്തി പന്ത് വിക്കറ്റും കൊണ്ട് പോകുന്ന കാഴ്ച ബൗളറുടെ കലാവിരുതെന്നല്ലാതെ എന്ത് പറയാൻ???
അവസാന ശ്വാസം വരെ പൊരുതാനുള്ള ശരീര ഭാഷയുമായാണ് കമ്മിൻസിന്റെ സമീപനം.
കഠിനാദ്വാനത്തിലൂടെ മികച്ച ഇക്കോണോമി കാത്തു സൂക്ഷിച്ചു പന്തെറിഞ്ഞു വിക്കറ്റ് നേടുന്ന കളിക്കാരൻ.ഇനിയും പരുക്കുകൾക് അടിമപ്പെടാതെ ഓസിസിന്റെ കോ-വൈസ് ക്യാപ്റ്റൻ കൂടിയായ കമ്മിൻസ് ബൗളിങ്ങിൽ കൂടുതൽ നേട്ടങ്ങൾ കൈവരിക്കട്ടെ.
✍🏻മുജീബ്






































