Top News

ലയണല്‍ മെസ്സിക്ക് ബാഴ്‌സലോണ വിടാം; ജോസഫ് മരിയ ബര്‍ട്ടമു

September 7, 2019

author:

ലയണല്‍ മെസ്സിക്ക് ബാഴ്‌സലോണ വിടാം; ജോസഫ് മരിയ ബര്‍ട്ടമു

ബാഴ്‌സലോണ: പതിമൂന്നാം വയസുമുതൽ ബാഴ്‌സലോണയിൽ കളിച്ചുതുടങ്ങിയ ഫുട്‌ബോൾ സൂപ്പര്‍ സ്‌ട്രൈക്കര്‍ ലയണല്‍ മെസ്സിക്ക് ഈ സീസണ്‍ തീരുന്നതോടെ ക്ലബ് വിടാന്‍ അനുവാദമുണ്ടെന്ന് ബാഴ്‌സലോണ പ്രസിഡന്റ് ജോസഫ് മരിയ ബര്‍ട്ടമു പറഞ്ഞു. ഈ സീസണ്‍ അവസാനം തന്നെ ബാഴ്‌സലോണ വിടാന്‍ മെസ്സിക്ക് കഴിയും. സാവി ഹെര്‍ണാന്‍ഡസ്, കാര്‍ലെസ് പുയോള്‍, ആന്ദ്രെ ഇനിയേസ്റ്റ് എന്നിവര്‍ക്കും നേരത്തെ ക്ലബ് വിടാന്‍ ബാഴ്‌സലോണ അനുവാദം നല്‍കിയിരുന്നു. 2017 -ലാണ് സ്പാനിഷ് ക്ലബുമായുള്ള കരാര്‍ താരം പുതുക്കിയത്. നിലവില്‍ 2021 ജൂണ്‍ 30 വരെയാണ് കരാറെങ്കിലും ഇതിന് മുന്‍പ് ക്ലബ് വിടാന്‍ താരത്തിന് കഴിയുമെന്നാണ് ക്ലബ് പ്രസിഡന്റ് പറയുന്നത്.

എന്നാൽ മെസ്സി തങ്ങള്‍ക്കൊപ്പം ഇനിയും തുടരണമെന്നാണ് ബാഴ്‌സലോണ ആഗ്രഹിക്കുന്നത്. മെസ്സിയുടെ തീരുമാനത്തെ കുറിച്ചുള്ള ആശങ്കകള്‍ ബാഴ്‌സലോണയ്ക്കില്ലെന്ന് ബര്‍ട്ടമു അറിയിച്ചു. ബാഴ്‌സ ഫുട്‌ബോള്‍ അക്കാദമിയിലൂടെ വളര്‍ന്ന മെസി 17 ആം വയസ്സില്‍ ക്ലബിനായി അരങ്ങേറ്റം നടത്തി. 2017 -ല്‍ മെസി ബാഴ്‌സയുമായി കരാര്‍ പുതുക്കുന്നത് വൈകിയപ്പോള്‍ താരത്തിനായി മാഞ്ചസ്റ്റര്‍ സിറ്റി വലവിരിച്ചിരുന്നു.

Leave a comment