മധുരപ്രതികാരം വീട്ടി ഡച്ച് ചുണക്കുട്ടികൾ – ഉത്തരമില്ലാതെ ജർമ്മനി
യൂറോ കപ്പ് യോഗ്യത മത്സരത്തിൽ ജർമനിയെ അവരുടെ തട്ടകത്തിൽ രണ്ടിന് എതിരെ നാല് ഗോളുകൾക്ക് നെതർലൻഡ്‌സ് പരാജയപ്പെടുത്തി. റിവേഴ്‌സ് ഫിക്‌ചറിൽ ആംസ്റ്റഡാമിൽ ജർമ്മനി നെതെർലാൻഡ്സിനെ പരാജയപ്പെടുത്തിയിരുന്നു. അതിന് പ്രതികാരമായി ജര്മനിയിൽ വന്നു ജർമൻകാരെ പരാജയപെടുത്തിയിരിക്കുകയാണ് ഓറഞ്ച് പട.
ഗോളുകൾ ആറെണ്ണം പിറന്നെങ്കിലും കളി പൊതുവെ പരുക്കാനായിരുന്നു. ഇരു കൂട്ടരും കയ്യാങ്കളിക്ക് വരെ മുതിരുന്നത് കളിയിൽ കാണാൻ സാധിച്ചു. ജർമ്മനി വേണ്ടി സെർജിയോ ഗാനാർബിയും, ടോണി ക്രൂസും വലചലിപ്പിച്ചു. ഡച്ചുകാർക്ക് വേണ്ടി ഡി യോങ്, ഡോണിൽ മലെൻ, വൈനാൾഡാം എന്നിവർ ലക്‌ഷ്യം കണ്ടപ്പോൾ ഒരു ഗോൾ ജർമൻ ഡിഫൻഡർ ജോനാഥൻ റ്റായുടെ കാലിൽ കൊണ്ട് സെല്ഫ് ഗോൾ ആവുകയുണ്ടായി. ഗോൾ നേടിയ ഡോണിൽ മലെൻറെ അരങ്ങേറ്റ മത്സരമായിരുന്നു ഇത്.

നോയെർ എന്ന ഗോൾ കീപ്പർ ഇല്ലായിരുന്നെങ്കിൽ കുറഞ്ഞത് ഒരു രണ്ടു ഗോളുകൾ എങ്കിലും ഡച്ച്കാർ ഇനിയും അടിച്ചേനെ. ജോർച്ചിം ലോ ടീമിൽ അടിമുടി മാറ്റങ്ങൾ വരുത്തേണ്ടിയിരിക്കുന്നു. യുവ താരങ്ങളാൽ നിബിഡമായ പ്രതിരോധം അവസരത്തിന് ഒത്തു ഉയരുന്നില്ല. മധ്യനിരയിൽ ഗൊരേറ്റിസ്‌കോയ്ക്ക് കൂടുതൽ അവസരം നൽകണം. ഹമ്മെൽസ് എന്ന പരിചയ സമ്പന്നനായ ഡിഫൻഡർ ടീമിന് ആവശ്യമാണ്. മുള്ളറിന്റെ സ്ഥാനത്തേക്ക് റോയ്‌സ് കുറച്ചു കൂടി പരിശ്രമത്തോടെ കടന്നു വരേണ്ടി ഇരിക്കുന്നു.