Foot Ball Top News

ലണ്ടൻ ഡെർബി സമാസമം; ആഴ്‌സണൽ 2 – 2 ടോട്ടൻഹാം

September 2, 2019

ലണ്ടൻ ഡെർബി സമാസമം; ആഴ്‌സണൽ 2 – 2 ടോട്ടൻഹാം

തുല്യശക്തികളായ ആഴ്സണലും ടോട്ടൻഹാമും ഏറ്റുമുട്ടിയപ്പോൾ പിറന്നത് അതിമനോഹരമായ ഒരു ഇംഗ്ലീഷ് ഡെർബി. രണ്ടു ഗോളുകൾക്ക് പിന്നിട്ട് നിന്ന ശേഷം രണ്ടണ്ണം തിരിച്ചടിച്ചു ആഴ്‌സണൽ സമനില പിടിക്കുന്നതാണ് ഇന്നലെ കണ്ടത്. എമിറേറ്റ്സ് സ്റ്റേഡിയത്തിൽ ഒരു പോയിന്റുമായി മടങ്ങാൻ സാധിച്ചതിൽ ടോട്ടൻഹാമിന്‌ സന്തോഷിക്കാം.

കളി തുടങ്ങി പത്തു നിമിഷത്തിനകം എറിക്സൺ ടോട്ടൻഹാമിനെ മുന്നിൽ എത്തിച്ചു. ലാമെല അടിച്ച ഷോട്ട് ആഴ്‌സണൽ ഗോളിയായ ലെനോയുടെ കയ്യിൽ തട്ടി എറിക്സണിന്റെ കാലിൽ എത്തുകയും അദ്ദേഹം അനായാസം വലചലിപ്പിക്കുകയും ആയിരുന്നു. 40 ആം മിനുട്ടിൽ ആയിരുന്നു ആതിഥേയരുടെ രണ്ടാം ഗോൾ. കൊറിയൻ താരം സോണിനെ ഫൗൾ ചെയ്തതിനു കിട്ടിയ പെനാൽറ്റി ഹാരി കെയ്ൻ ഗോൾ ആക്കി മാറ്റുകയായിരുന്നു.

പിന്നീട് കണ്ടത് ആഴ്‌സനലിന്റെ ഒരു തിരിച്ചു വരവായിരുന്നു. ഒന്നാം പകുതി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കേ എല്ലാ ഡിഫെൻഡേഴ്സിനെയും പൊരുതി ലകാസ്സറ്റ് ഒരു ഗോൾ നേടുകയുണ്ടായി. താൻ എന്തുകൊണ്ടാണ് പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച സ്‌ട്രൈക്കർ എന്ന അദ്ദേഹം വിളിച്ചോതിയ ഗോൾ ആയിരുന്നു അത്. 71 ആം മിനുട്ടിൽ ഒബാമയാങ് ഗണ്ണേഴ്സിനെ ഒപ്പം എത്തിക്കുകയും ചെയ്തു. പക്ഷെ കിണഞ്ഞു ശ്രമിച്ചിട്ടും അവർക്ക് വിജയ ഗോൾ മാത്രം നേടാനായില്ല.

ഇതോടെ 4 കളികൾ കളിച്ച ആഴ്‌സണൽ 7 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്. 5 പോയിന്റുള്ള ടോട്ടൻഹാം ആകട്ടെ ഒമ്പതാം സ്ഥാനത്തുമാണ്.

Leave a comment