ജയത്തോടെ ലിവർപൂൾ ലീഗിൽ ഒന്നാമത്
ബേൺലി സിറ്റിയെ അവരുടെ തട്ടകത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി ലിവർപൂൾ പോയിന്റ് പട്ടിക ലീഡ് ചെയുന്നു. കളിച്ച നാല് കളികളിൽ എല്ലാം വിജയിച്ചു 12 പോയിന്റ് ആണ് യോർഗെൻ ക്ളോപ്പിന്റെ ലിവർപൂൾ സ്വന്തമാക്കിയത്. മാഞ്ചസ്റ്റർ സിറ്റി 10 പോയിന്റുമായി തൊട്ട് പുറകിൽ തന്നെ ഉണ്ട്.
ബേൺലി താരം ക്രിസ് വുഡിന്റെ ഓൺ ഗോളിലൂടെ ആണ് ലിവർപൂൾ മുന്നിൽ എത്തുന്നത് [33′]. നിമിഷങ്ങൾക്കകം സാദിയോ മാനേ [37′] അവരുടെ ലീഡ് ഉയർത്തി. കളി അവസാനിക്കാൻ വെറും പത്തു മിനുട്ട് ബാക്കി നിൽകുമ്പോൾ റോബർട്ടോ ഫിർമിഞ്ഞോ മൂന്നാമത്തെ ഗോളും അടിച്ചു കേറ്റി. സാലയുടെ ഒരു ഉഗ്രൻ മുന്നേറ്റമാണ് മൂന്നാമത്തെ ഗോളിൽ കലാശിച്ചത്. പേര് കേട്ട ബേൺലി പ്രതിരോധത്തെ അവരുടെ മൈതാനിയിൽ മറികടന്ന് മൂന്ന് ഗോളുകൾ അടിക്കാൻ സാധിച്ചത് ലിവർപൂൾ ആരാധകരെ ആഘോഷതിമിർപ്പിൽ ആക്കിയിരിക്കുകയാണ്.






































