വമ്പൻ ജയവുമായി സിറ്റി; അഗ്വേറോയ്ക്ക് ഡബിൾ
താരതമ്യേന ദുർബലരായ ബ്രൈറ്റണിനെ എതിരില്ലാത്ത നാല് ഗോളുകൾക്ക് പരാജയപ്പെടുത്തി മാഞ്ചസ്റ്റർ സിറ്റി പ്രീമിയർ ലീഗിൽ ലിവർപൂളുമായുള്ള ദൂരം കുറച്ചു. അര്ജന്റീനക്കാരൻ സെർജിയോ അഗ്വേറൊ രണ്ടു ഗോളുകൾ അടിച്ചു ടീമിന്റെ വിജയശില്പി ആയി. അഗ്വേറോ തന്റെ മികച്ച ഫോം തുടരുന്നത് ഗാർഡിയോളക്ക് ആൽമവിശ്വാസം നൽകും. താരം ഈ സീസണിൽ ഇതുവരെ ആറു ഗോളുകളാണ് അടിച്ചു കൂട്ടിയത്.

കെവിൻ ഡി ബ്രൂയ്ന, ബെർണാഡോ സിൽവ എന്നിവരാണ് സിറ്റിക്ക് വേണ്ടി വല ചലിപ്പിച്ച മറ്റു രണ്ടു താരങ്ങൾ. ജയത്തോടെ സിറ്റിക്ക് നാല് കളികളിൽ നിന്ന് 10 പോയിന്റ് ആയി. എന്നാൽ 12 പോയിന്റ് ഉള്ള ലിവർപൂൾ ആണ് ഒന്നാമത്.